തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ഡിഎ അനുവദിച്ചിട്ടില്ലെന്നും നല്‍കാനുള്ള ഡിഎ കുടിശ്ശിക അടിയന്തരമായി നല്‍കണമെന്നും എന്‍ജിഒ സംഘ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ലഭിക്കാനുള്ള രണ്ടു ശതമാനവും ജൂലൈ മുതല്‍ ലഭിക്കേണ്ട മൂന്നു ശതമാനവും ഉള്‍പ്പെടെ അഞ്ചു ശതമാനം കുടിശ്ശികയാണ് നിലവിലുള്ളത്.
ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിക്കാനുള്ള മൂന്നു ശതമാനവും കൂടിയാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ട് ശതമാനം കുടിശ്ശിക ഉണ്ടാകും.
ഡിഎ കുടിശ്ശിക എത്രയും വേഗം അനുവദിച്ച് നല്കി ദേശീയ ഉപഭോക്തൃസൂചികയ്ക്ക് അനുപാതമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ്, ട്രഷറര്‍ ടി. ദേവാനന്ദന് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: