തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് മീന്‍ കച്ചവടത്തിനിറങ്ങിയിരിക്കുകയാണ്.തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ‘മീന്‍സ്’ എന്ന് പേരില്‍ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചത്.
18 വര്‍ഷക്കാലം വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തിയ ബിനോയ് കോടിയേരിയുടെ പുതിയ സംരംഭമാണ് മത്സ്യക്കച്ചവടം. അച്ഛന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ അമ്മ വിനോദിനി സംരംഭം ഉദ്ഘാടനം ചെയ്തു. മീന്‍സ് എവരിതിങ് എന്നാണ് മത്സ്യ വിപണന കേന്ദ്രത്തിന് പേര്. മത്സ്യങ്ങളോടുള്ള ഇഷ്ടമാണ് മത്സ്യക്കടവടത്തിലേക്കിറങ്ങാനുള്ള പ്രേരണ എന്നാണ് ബിനോയി പറയുന്നത്. മത്സ്യത്തിന് പുറമെ മാംസ വിപണിയിലേയ്ക്കും ഭാവിയില്‍ ചുവടുറപ്പിക്കാന്‍ ബിനോയ് ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും തുടക്കം കുറിച്ച പുതിയ സംരഭം കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.
ബിനോയ് മീന്‍ കച്ചവടത്തിനിറങ്ങുമ്പോള്‍ ചര്‍ച്ചയാകുന്നത് മീന്‍ വണ്ടികളില്‍ നടത്തുന്ന കള്ളക്കടത്തിനെക്കുറിച്ചാണ് എന്നതാണ് രസകരം
കേരളത്തില്‍ കള്ളക്കടത്തിനും ആയുധക്കടത്തിനും ഒക്കെ മീന്‍ വണ്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പോലീസ് നേരത്തെ സൂചിപ്പിച്ചിരുന്നു. മതിയായ പരിശോധ ഇല്ലാത്തിനാല്‍ മീന്‍ വണ്ടികളില്‍ സാധനം കടത്തുന്നത് സുരക്ഷിത മാര്‍ഗ്ഗമാണ്. പച്ചക്കറി വാഹനങ്ങളാണ് മറ്റൊരു സൗകര്യമാര്ഗ്ഗം. കഞ്ഞാവും കള്ള നോട്ടും മീന്വാഹനങ്ങളില്നിന്ന് പിടികൂടിയ സംഭവം കേരളത്തില്‍ നിരവധിയാണ്. ആലപ്പുഴയില്‍ ബിജെപി നേതാവിനെ വധിക്കാനെത്തിയവരും മീന്‍ വണ്ടിയിലാണ് ആയുധവുമായി എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: