ഇസ്ലാമാബാദ്: പാകിസ്താന് സൈന്യത്തിന് നേരെ ശക്തമായ ആക്രമണം നടത്തി ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി. നൂറോളം പാകിസ്താന് പട്ടാളക്കാരെ കൊന്നൊടുക്കി. രണ്ട് സൈനിക ക്യാമ്പുകളിലായാണ് ആക്രമണം നടത്തിയതെന്നും ബലൂച് സൈന്യം അറിയിച്ചു. എന്നാല്‍ പാക് സൈന്യം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
പഞ്ച്ഗുര്‍, നുഷ്കി എന്നിവിടങ്ങളിലെ പാക് സൈനിക ക്യാമ്പുകള്‍ക്ക് നേരെയാണ് ബലൂചിസ്താന്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് കൂടുതല്‍ പാക് സൈന്യം പ്രദേശത്തേക്ക് എത്തിയെങ്കിലും അവര്‍ക്ക് പിടിച്ച് നില്ക്കാന് സാധിച്ചില്ലെന്നും ബലൂചിസ്താന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പാകിസ്താന് തങ്ങളുടെ മാദ്ധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍ വിച്ഛേദിച്ചിട്ടുണ്ടെന്നും ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടു.
ബലൂചിസ്താന്‍ നടത്തിയ ആക്രമണത്തിന് വന്‍ തിരിച്ചടി നല്‍കിയെന്നാണ് പാക് സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ബലൂചിസ്താന്‍ വ്യക്തമാക്കുന്നത്. ബലൂചിസ്താന്‍ പ്രവിശ്യയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നുവെന്നും നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടുവെന്നുമാണ് പാകിസ്താന് പുറത്തുവിടുന്ന വിവരം. പാക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: