ന്യൂദല്‍ഹി: ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കാത്തതാണ് മീഡിയവണ്‍ സംപ്രേക്ഷണം തടയാന്‍ കാരണമായതെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എല്‍. മുരുകന്‍. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെന്നും രാജ്യസഭയില്‍ കെ.സി. വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
നമ്മള്‍ 1975ലോ, അടിയന്തരാവസ്ഥ കാലത്തോ അല്ല, രാജ്യം ഭരിക്കുന്നത് മോദി സര്‍ക്കാരാണ്. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് സര്‍ക്കാറിന് കൃത്യമായ ബോധ്യമുണ്ട്. രണ്ടു മാസത്തിനിടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായ അറുപത് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി ഉയര്‍ത്തുന്ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്ത സാഹചര്യത്തിലാണ് പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഈ യൂട്യൂബ് ചാനലുകളും അവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഉള്‍പ്പെടെ മരവിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: