കാസര്‍കോട്: ഒഴുകി പോകുന്ന വെള്ളത്തെ തടഞ്ഞ് നിര്‍ത്താന്‍ കര്‍ഷക കൂട്ടായ്മകളില്‍ തടയണ നിര്‍മ്മിച്ചതോടെ പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു. കാര്‍ഷിക ആവശ്യത്തിനുള്ള ജല ലഭ്യത കണക്കിലെടുത്ത് കര്‍ഷകരില്‍ പലരും പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെ കര്‍ഷകരുടെ കൂട്ടായ്മയില്‍ തടയണ നിര്‍മ്മാണവുമായി രംഗത്ത് വന്നതോടെ പഴയ കാലത്തെ പോലെ തന്നെ പുഴകളും തോടുകളും ജലം കെട്ടി നില്‍ക്കുന്നതോടൊപ്പം സമീപത്തെ കിണറിലും കുളങ്ങളിലും മറ്റു ജലസ്രോതസ്സുകളില്‍ ജല നിരപ്പ് വര്‍ദ്ധിക്കാനും കാരണമായി.
അരനൂറ്റാണ്ട് മുമ്പേ കര്‍ഷകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് തടയണ വഴിയുള്ള ജല സംരക്ഷണം. ഉള്‍ഭാഗത്തെ ചെറു തോടുകള്‍ക്കും തടയണ പണിതിരുന്നു. കാലവര്‍ഷം തുടങ്ങുമ്പോള്‍ പൊളിച്ച് മാറ്റുന്നതാണ് ഇതിന്റെ രീതി. കല്ലും മണ്ണും ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയില്‍ നിര്‍മ്മിക്കുന്ന തടയണകളില്‍ ഏക്കറോളം വെള്ളം കെട്ടി നില്‍ക്കുന്നത് വേനല്‍ കാലത്തെ പതിവ് കാഴ്ചയായിരുന്നു.
തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുന്നതിന് മുമ്പ് പ്രദേശത്തെ കര്‍ഷകര്‍ സംഘം ചേര്‍ന്ന് വിഹിതമെടുത്താണ് നിര്‍മ്മിച്ചിരുന്നത്. നാമ മാത്രമായ സഹായമാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഒരു തടയണക്ക് 50,000 രൂപ വരെയാണ് ചെലവ്. വേനല്‍ മഴയുടെ ലഭ്യത കുറഞ്ഞതോടെ പുഴകളും തോടുകളും മറ്റു ജല സ്രോതസ്സുകളും വറ്റാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പരമ്പരാഗതമായി നിര്‍മ്മിച്ചിരുന്ന തടയണകളായിരുന്നു കൃഷി ആവശ്യത്തിന് കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തടയണ നിര്‍മ്മാണത്തിന് ധനസഹായവും ലഭിച്ചിരുന്നു.
എണ്‍മകജെ പഞ്ചായത്തിലൂടെ കടന്നു പോകുന്ന അഡ്ക്കസ്ഥല പുഴയില്‍ അഡ്ക്കസ്ഥല, ബാക്കിലപ്പദവ്, എരുഗല്ല്, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍, കാറഡുക്ക, പുത്തിഗെ തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെ തടയണകള്‍ പണിതിരുന്നു. ഡിസംബര്‍ അവസാനം പണി തീരുന്ന തരത്തിലായിരുന്നു നിര്‍മ്മാണം. ഇത് വഴി പ്രദേശത്തെ കിണര്‍, കുഴല്‍ കിണര്‍, തോട് തുടങ്ങിയ ജല സ്രോതസ്സുകളില്‍ ജല വിതാനും ഉയരുകയും കാലവര്‍ഷം തുടങ്ങുന്നത് വരെ ജലം ലഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ക്ക് ജല സേചനവും ലഭിച്ചു. ഏറ്റവും കൂടുതല്‍ തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങിയ കൃഷിചെയ്യുന്ന കര്‍ഷകരാണ് ഈ മേഖലയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: