ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിലെ എസ്ബിഐ ബ്രാഞ്ച് പൂട്ടിയിട്ട് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞു. നിരവധിയാളുകളാണ് ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നു കരുതി സ്ഥലത്തെത്തി തിരിച്ചു പോകുന്നത്. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചാണ് ബാങ്ക് അടച്ചിടുന്നതിലേക്ക് എത്തിയത്. സുരക്ഷാ ജീവനക്കാരന് ഉള്‍പ്പെടെ 14 പേരായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒമ്പതു പേര്‍ക്കും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതെ തുടര്‍ന്ന് കഴിഞ്ഞ 29 മുതല്‍ ബാങ്ക് അടഞ്ഞുകിടക്കുകയാണ്. നിരവധി ഇടപാടുകാര്‍ക്കാണ് ബാങ്കിന് മുന്നിലെത്തിയതിനു ശേഷം തിരിച്ചു പോകേണ്ടിവരുന്നത്.
ദൂരസ്ഥലങ്ങളില്‍ നിന്നും ആശുപത്രിയിലെത്തുന്ന എത്തുന്ന സാധാരണക്കാരായ രോഗികളാണ് പെട്ടുപൊകുന്നത്. ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്ന ധരിച്ച് എത്തുമ്പോള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പിന്നീട് നഗരത്തിലേക്ക് പോകേണ്ടുന്ന സ്ഥിതിയുണ്ടാകുകയും ഇതുകാരണം ഇവര്‍ക്ക് ചികിത്സക്ക് കാലതാമസം നേരിടെണ്ടി വരുന്നുണ്ട്. മെഡിക്കല്‍ കോളജിലെ രോഗികളും അവരുടെ ബന്ധുക്കളുമെല്ലാം ഇടപാടുകള്‍ക്കായി ബാങ്കിന്റെ ഈ ശാഖയെയാണ് ബന്ധപ്പെട്ടിരുന്നത്.
കൂടാതെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും, കച്ചവടക്കാര്‍, നാട്ടുകാര്‍ എല്ലാം ബാങ്കിന്റെ ഈ ശാഖയുമായിട്ടാണ് ഇടപാടുകള്‍ നടത്തി വരുന്നത്. ഇവരെല്ലാം കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇടപാടുകള്‍ നടത്താനാകാതെ ബുദ്ധിമുട്ടിലാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇവര്‍ കിലോമീറ്ററുകള്‍ ദൂരെയുള്ള സ്റ്റേറ്റ് ബാങ്കിന്റെ കുമാരനല്ലൂര്‍, മാന്നാനം, അയ്മനം ശാഖകളില്‍ പോകേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇവിടെ നിന്നും ഇടപാടുകള്‍ നടത്താനാകാതെ തിരികെ പോകേണ്ടതായ അവസ്ഥയും ഉണ്ട്. അടുത്ത തിങ്കളാഴ്ച ബാങ്ക് തുറക്കുമെന്നാണ് അറിയുന്നത്. അതുവരെ ഇടപാടുകാര്‍ എന്തു ചെയ്യുമെന്നോ എവിടെ പോകണമെന്നോ ബാങ്ക് അധികൃതര്‍ പറയുന്നില്ല.
ഏതാനും ജീവനക്കാരെ സമീപ ബാങ്കുകളില്‍ നിന്ന് താത്കാലികമായെങ്കിലും ഇവിടേക്ക് മാറ്റി നിയമിച്ച് ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: