പൂഞ്ഞാര്‍: മേലുകാവ് ഗ്രാമ പഞ്ചായത്തില്‍ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആട്ടിന്‍ കൂട് നിര്‍മിച്ച കര്‍ഷകര്‍ പണം കിട്ടാതെ ദുരിതമനുഭവിക്കുന്നു. ആറ് മാസമായിട്ടും പലര്‍ക്കും തുക ലഭിച്ചിട്ടില്ല. പണത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി കര്‍ഷകര്‍ മടുത്തു.
വ്യക്തഗത ആനുകൂല്യങ്ങളുടെ ഭാഗമായണ് കര്‍ഷകര്‍ക്ക് ആട്ടിന്‍ കൂടും, കാലി തൊഴുത്തുമെല്ലാം അനുവദിച്ചത്. എന്നാല്‍ കൂട് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട തുക കിട്ടാത്തവരാണ് പലരും. കൊവിഡ് കാലമായിരുന്നിട്ടും കടകളില്‍ നിന്നും മറ്റും കൂട് നിര്‍മാണത്തിനാവശ്യമായ സാധന സാമഗ്രഹികള്‍ കടമായി വാങ്ങിയ കര്‍ഷകരും ഇക്കൂട്ടത്തിലുണ്ട്. കൂടിനാണ് പഞ്ചായത്തില്‍ നിന്നും പണം ലഭിക്കുനത്.
പല തവണ ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടും പണമായിട്ടില്ല എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് 35000 ത്തോളം രൂപാ പഞ്ചായത്തില്‍ നിന്നും ലഭിക്കനുള്ള കര്‍ഷക പറയുന്നു. അവധി അവസാനിച്ചതോടെ കൂട് നിര്‍മാണത്തിന് സാധനസാമഗ്രഹികള്‍ കടമായി നല്കിയ വ്യാപാരികള്‍ കര്‍ഷകരോട് പണം ആവശ്യപ്പെടാനും തുടങ്ങി.
എന്നാല്‍ പഞ്ചായത്തില്‍ നിന്ന് പണവും ലഭിക്കുന്നില്ല. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് പഞ്ചായത്തില്‍ നിന്നേറ്റ പ്രഹരം കൂടുതല്‍ പ്രതിസന്ധിക്കിടയാക്കി. പണം നല്‍കാനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പഞ്ചായത്തില്‍ നിന്നും ചെയ്ത് തീര്‍ക്കേണ്ട പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതാണ്. തൊഴിലുറപ്പു മന്ത്രാലയത്തില്‍ നിന്നും പണം അനുവദിക്കുന്നതിനനുസരിച്ച് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം ലഭ്യമാകുമെന്നും ഗ്രാമ പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: