കോട്ടയം: പാമ്പ്കടിയേറ്റ വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്റര്‍ മാറ്റി.സ്വയം ശ്വസിക്കാന്‍ സാധിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍ പറഞ്ഞു. അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിച്ചു. ഇത്തരത്തിലുളള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം ആവശ്യമായി വരാന്‍ സാധ്യത ഉളളതിനാല്‍ 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം കുറിച്ചിയില്‍ വെച്ചാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഇന്നലെ പുലര്‍ച്ചെ അവസ്ഥ കുറച്ച് മോശമായിരുന്നെങ്കിലും. പിന്നീട് ആരോഗ്യ നിലയില്‍ പുരോഗമനം ഉണ്ടായി. ദ്രവരൂപത്തിലുളള ആഹാരം കൊടുക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ഡോ. ജയകുമാര്‍ പറഞ്ഞിരുന്നു.
പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരാന്‍ സമയമെടുക്കും. ഏഴു ദിവസം കഴിഞ്ഞു മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്നും ജയകുമാര്‍ പറഞ്ഞു. മൂര്‍ഖന്റെ വിഷം ന്യൂറോ സിസ്റ്റത്തെയും തലച്ചോറിനെയുമാണ് സാധാരണ ബാധിക്കുക. ആന്റിവെനവും ആന്റിബയോട്ടിക്കുകളും നല്കി കഴിഞ്ഞതോടെ സുരേഷിന്റെ നില മെച്ചപ്പെട്ടു. എന്നാല്‍, ഇതിനിടയില്‍ ഇന്നലെ പുലര്‍ച്ചെ ആരോഗ്യനില വഷളായത് ആശങ്കയ്ക്ക് ഇടവരുത്തിയെങ്കിലും ഉച്ചയോടെ നില മെച്ചപ്പെട്ടതായും മൂര്‍ഖന്റെ വിഷമായതിനാലാണ് ആരോഗ്യനിലയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും ഡോ. ജയകുമാര്‍ പറഞ്ഞു.
ആന്റിവെനം ഉള്‍പ്പെടെ മരുന്നുകളും ഫിസിയോ തെറാപ്പിയും നല്‍കുന്നുണ്ട്. പല തവണ പല തരത്തിലുള്ള പാമ്പുകളുടെ കടിയേറ്റതിനാല്‍ തുടര്‍ച്ചയായി ആന്റിവെനം നല്‍കുന്നത് അലര്‍ജിക്കുള്ള സാധ്യതയുണ്ടാക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
30ന് വൈകിട്ട് 4.30ന് കുറിച്ചിയില്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: