ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ പഞ്ചാബിലെത്തുമന്നും തെരഞ്ഞൈടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാകുമെന്നും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ്. പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രതിസന്ധി നേരിട്ട പഞ്ചാബ് സന്ദര്‍ശനം നടന്നിട്ട് ഒരു മാസമാകുന്നതിനിടെയാണ് നാടകീയമായി അമരീന്ദര്‍ സിങ്ങിന്റെ ഈ പ്രഖ്യാപനം. ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു സുരക്ഷാപ്രശ്നമുണ്ടായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പഞ്ചാബില്‍ നിന്നും മടങ്ങിയത്. പ്രധാനമന്ത്രി മോദിക്ക് പുറമെ അമിത് ഷായും പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ബിജെപി സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് കൂടിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പറഞ്ഞു.
അന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പഞ്ചാബില്‍ വാര്‍ത്താസമ്മേളനത്തിലാണ് അമരീന്ദര്‍ സിങ്ങ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേ സമയം പ്രധാനമന്ത്രി പഞ്ചാബ് സന്ദര്‍ശിക്കുന്ന തീയതി അദ്ദേഹം വെളിപ്പെടുത്തിയില്ല. വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാജ്യസുരക്ഷയെ വരെ തകിടം മറിക്കാന്‍ മടിയില്ലാത്ത നവജോത് സിങ്ങ് സിദ്ദുവിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഇന്ത്യന്‍ സൈനികരെ കൊല്ലാന്‍ ദിവസേനയെന്നോണം നിര്‍ദേശം നല്കുന്ന പാകിസ്ഥാന് സൈന്യത്തിന്റെ മേധാവിയെയാണ് സിദ്ദു ആലിംഗനം ചെയ്തത്. സംസ്ഥാനത്തിന്റെ ഭരണം ഇത്തരം ആളുകള്‍ക്ക് നല്‍കരുതെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പറഞ്ഞു.
നവജോത് സിങ്ങ് സിദ്ദുവിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അഭ്യര്‍ത്ഥിച്ച കാര്യം സോണിയാഗാന്ധിയോട് താന്‍ പറഞ്ഞിരുന്നുവെന്നും അമരീന്ദര്‍ സിങ്ങ് ചൂണ്ടിക്കാട്ടി. ‘പഞ്ചാബില്‍ ഈ തെരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭ വരും. അതേ സമയം ബിജെപി അടുത്ത ഏഴ് വര്‍ഷം കേന്ദ്രം ഭരിയ്ക്കും. കേന്ദ്രത്തിന്റെ പി്ന്തുണയില്ലാതെ പഞ്ചാബിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. പഞ്ചാബിന്റെ സമ്പദ്ഘടന പ്രതിസന്ധിയിലാണ്. കേന്ദ്രസഹായമില്ലാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. പഞ്ചാബിന്റെ കടം 70,000 കോടി രൂപയാണ് പുതിയ മുഖ്യമന്ത്രി ഛന്നി വെറും 111 ദിവസങ്ങള്‍ക്കുള്ളില്‍ 33,000 കോടി കടമാണ് കൂട്ടിച്ചേര്‍ത്തത് ‘-ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: