കോഴിക്കോട്: മീഡിയ വണ്ണിനെതിരായ നടപടി സ്വാഭാവികം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കോഴിക്കോട്ട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടത് എല്ലാ മാധ്യമ സ്ഥാപനങ്ങളും കാലാകാലങ്ങളില്‍ നേരിടുന്ന നടപടി ക്രമങ്ങള്‍ മാത്രമാണ്. എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മാധ്യമങ്ങള്‍ക്ക് സ്വന്തമായി നിയമമില്ല. നടപടി സ്വാഭാവികം മാത്രമാണ്. ഇതില്‍ രാഷ്ട്രീയമില്ല.
രാജ്യസുരക്ഷയ്ക്കെതിരെ ആര് പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ നടപടിയുണ്ടാകും. ഏത് ചാനലായാലും രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. മീഡിയ വണ്‍ രാജ്യവിരുദ്ധ ചാനലാണെന്നതില്‍ സംശയമില്ല. ജമാ അത്തെ ഇസ്ലാമി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിധ്വംസക ശക്തിയാണ്. ആ സംഘടനയുടെ ചാനലാണിത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ക്ക് ഉത്തരം പറയാന്‍ ചാനലിന് ബാധ്യതയുണ്ട്. അത് കോടതിയില്‍ വരുമ്പോള്‍ ഗവണ്മെന്റിന്റെ വക്താക്കള്‍ പറയും. തനിക്കതിന് ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: