കൊല്ലം: ഓടയ്ക്ക് വേണ്ടി കുഴിയെടുത്തിട്ട് മാസങ്ങളായിട്ടും നിര്‍മാണം ഇല്ലാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മേടയില്‍മുക്ക് മൂലങ്കര റോഡില്‍ ഇലങ്കത്തുവെളി ക്ഷേത്രത്തിന് മുന്നിലാണ് പുതിയ ഓട നിര്‍മാണത്തിന് വേണ്ടി കുഴിയെടുത്ത് കരാറുകാരന് പോയത്.
ക്ഷേത്രത്തിന് മുന്നില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ ഓട നിര്‍മിക്കുന്നതിന് എതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അശാസ്ത്രീയമെന്നും ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെയാണ് ദേവസ്വം ക്ഷേത്രത്തിന് മുന്നില്‍ ഓട നിര്‍മാണത്തിന് കുഴിയെടുത്തത്. കുഴിയെടുത്ത് പോയതോടെ നാട്ടുകാര്‍ക്ക് ദുരിതമായി.
വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡ് അടുത്ത കാലത്താണ് ശരിയാക്കിയത്. ഓടയ്ക്ക് എടുത്ത കുഴി മൂലം റോഡിന്റെ വശങ്ങള് തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. സഹികെട്ട ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ക്ഷേത്ര മൈതാനത്തിന്റെ ഭാഗത്തെ ഓടയ്ക്ക് എടുത്ത കുഴി മൂടി. ബാക്കി വരുന്ന സ്ഥലത്ത് സാമൂഹ്യ വിരുദ്ധര്‍ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റി. റോഡ് വശത്തുള്ള കുഴി മൂലം യാത്രക്കാര്‍ വലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: