ന്യൂദല്‍ഹി: ഇന്ത്യയില്‍ മലവെള്ളപ്പാച്ചില്‍പോലെ നിറയുന്ന ചില ചൈനീസ് ഉല്പന്നങ്ങള്ക്ക് തടയിടാന്‍ പുതിയ ബജറ്റില്‍ ചില നിര്‍ദേശങ്ങള്‍. ഇതിന്റെ ഭാഗമായി ഇമിറ്റേഷന്‍ ആഭരണങ്ങളുടെയും കുടയുടെയും ഇറക്കുമതി തീരുവ കൂട്ടും.
ചൈനയില്‍ നിന്നും വിലകുറഞ്ഞ ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതി വര്‍ധിക്കുകയാണ്. ഇത് തടയാന്‍ ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടും. ഇതിന്റെ ഭാഗമായി ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതിയില്‍ കിലോയ്ക്ക് 400 രൂപയെങ്കിലും തീരുവ നല്‍കേണ്ടതായി വരും. ഇതോടെ ആഭ്യന്തരവിപണിയിലെ ഇമിറ്റേഷന്‍ ആഭരണ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സാധിക്കും.
ചൈനീസ് കുടകള്‍ കുറച്ചുനാളായി ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം നേടിയിരിക്കുകയാണ്. വിലക്കുറവ് തന്നെയാണ് പ്രധാന ആകര്‍ഷണം. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന കുടകളുടെ തീരുവ 20 ശതമാനം ഉയര്‍ത്തിയതിനാല്‍ ചൈനീസ് വിപണിയില്‍ നിന്നും വരുന്ന ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞ കുടകള്‍ക്ക് അടിയാവും.
അതേ സമയം രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കുറയും. നിര്‍മ്മല സീതാരാമന് ചൊവ്വാഴ്ച പ്രഖ്യാപിച്ച 2022ലെ കേന്ദ്രബജറ്റ് പ്രഖ്യാപനപ്രകാരമാണ് ഇത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമിയ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവയുടെ വില്പന കൂട്ടാനാണിത്. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയുടെ തീരുവ കുറയ്ക്കും. അതുപോലെ വജ്രത്തിനും രത്നക്കല്ലുകള്‍ക്കും ഇറക്കുമതി തീരുവ അഞ്ച് ശതമാനമാക്കി. നിലവില്‍ അത് 7.5 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: