ലിലോംഗ്: തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അനുയായിക്ക് സീറ്റ് നല്‍കാത്തില്‍ പ്രതിഷേധിച്ച് ഒരു സംഘം യുവാക്കള്‍ ബിജെപി പതാകയില്‍ പശുവിനെ പരസ്യമായ കശാപ്പ് ചെയ്തു. സംഭവത്തില്‍ മണിപ്പൂരിലെ ലിലോംഗ് പോലീസ് അബ്ദുള്‍ റഷീദ്, നസ്ബുള്‍ ഹുസൈന്, മുഹമ്മദ് ആരിഫ് ഖാന് എന്നീ മൂന്ന് മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്തു. ഒരു കൂട്ടം യുവാക്കള്‍ ബിജെപി പതാകയില്‍ പശുവിനെ അറുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം ഇവരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.
ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ ബിജെപി പതാകയില്‍ പശുവിനെ അറുത്തതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പശുവിനെ ക്രൂരമായി അറുക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു സംഘം യുവാക്കള്‍ അറുക്കുന്നതത് വ്യക്തമാണ്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, ബിജെപി മണിപ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് അധികാരിമയൂം സര്ദാ ദേവി എന്നിവരെയും യുവാക്കള്‍ അധിക്ഷേപിക്കുന്നുണ്ട്.
.ഇംഫാല്‍ വെസ്റ്റ് ജില്ലയുടെ കീഴിലുള്ള ലിലോംഗ് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിച്ചു. ഇത് മേഖലയിലെ ക്രമസമാധാനത്തെ തകര്‍ക്കാനും വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും സാധ്യതയുണ്ടെന്നതിനാല്‍ അതീവ ജാഗ്രതയിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: