മുംബൈ: മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കി ഭരിയ്‌ക്കുന്ന ശിവസേനയുടെ ശക്തി ക്ഷയിക്കുന്നു. കടുത്ത ഹിന്ദു തീവ്രവാദികളായ ശിവസേന അധികാരത്തിന് വേണ്ടി ഹിന്ദുത്വ വിരുദ്ധ തീരുമാനങ്ങള്‍ വരെ നേരിട്ടെടുക്കയോ, കോണ്‍ഗ്രസ്, എന്‍സിപി മന്ത്രിമാരുടെ ഹിന്ദുവിരുദ്ധ തീരുമാനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയോ ചെയ്യുകയാണ്.
ഇതോടെ ശിവസേന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം വര്‍ധിക്കുകയാണ്. അതേ സമയം സ്വന്തം നിലപാടുകള്‍ അതേപടി മുന്നോട്ട് കൊണ്ടുപോവകുയും ഇസ്ലാമിക തീവ്രവാദത്തിന് എതിരെ പൊരുതകയും ചെയ്യുന്ന ബിജെപി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ശക്തിപ്രാപിക്കുകയുമാണ്. ഏറ്റവുമൊടുവില്‍ മഹാരാഷ്‌ട്ര നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി തന്നെയാണ് മുന്നില്‍ എത്തിയത്. ബിജെപി 384 സീറ്റുകള്‍ പിടിച്ചപ്പോള്‍ എന്‍സിപി 344 സീറ്റുകളും കോണ്‍ഗ്രസ് 316 സീറ്റുകളും പിടിച്ചു. ഏറ്റവും പിന്നില്‍ നാലാമതെത്താനെ ശിവസേനയ്‌ക്ക് കഴിഞ്ഞുള്ളൂ. ശിവസേന വെറും 284 സീറ്റുകളിലാണ് വിജയിച്ചത്.
മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ മസില്‍ പവറും പണക്കൊഴുപ്പും ഉണ്ടായിട്ടും ബിജെപി മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്ര ബിജെപിയ്‌ക്കൊപ്പം നിന്നുവെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു.
ഓരോ സാമൂഹ്യപ്രശ്‌നങ്ങളിലും ബിജെപി ശക്തമായ നിലപാടുകള്‍ എടുക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസുകാരനായ മന്ത്രി അസ്ലം ഷേഖ് മഹാരാഷ്‌ട്രയിലെ ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്ടിപ്പുസുല്‍ത്താന്റെ പേര് നല്‍കിയത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാനാവാതെ ശിവസേന കുഴങ്ങി. ഈ വിഷയത്തില്‍ ബിജെപി ശക്തമായ നിലപാടുമായി രംഗത്തെത്തിയതോടെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്‌ക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയിരുന്നു.
12 ബിജെപി എംഎല്‍എമാരെ അന്യായമായി സസ്പെന്‍റ് ചെയ്ത് ഒരു വര്‍ഷത്തോളം നിയമസഭയില്‍ നിന്നും പുറത്തുനിര്‍ത്തിയ ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിനെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ നിലപാട് ഏകപക്ഷീയവും തത്വദീക്ഷയില്ലാത്തതെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. ഒപ്പം 12 ബിജെപി എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ സുപ്രീംകോടതി പിന്‍വലിക്കുകയും ചെയ്തു. ഇത് ശിവസേനയ്‌ക്കും ഉദ്ധവ് താക്കറെയും വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
അതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ വേരുപിടിപ്പിക്കാനുള്ള ശിവസേ ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. ഗോവയിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് ശിവസേനയെ കണ്ട ഭാവം നടിക്കുന്നില്ല. അതോടെ കോണ്‍ഗ്രസിന്റെ തോളില്‍ തൂങ്ങി ദേശീയ തലത്തില്‍ ഹിന്ദുത്വത്തിന്റെ വക്താക്കളാകാമെന്ന മോഹത്തിന് ഗോവയില്‍ തിരിച്ചടിയേറ്റു. അവിടെ വെറും ഒരു ശതമാനത്തില്‍ താഴെയാണ് ശിവസേനയുടെ വോട്ട് ബലം. ഇത് നന്നായി അറിയാവുന്ന കോണ്‍ഗ്രസ് സേനയെ അടുപ്പിക്കുന്നില്ല.
ഈയിടെ മാലിഗാവോണ്‍, നാന്‍ദെദ്, അമരാവതി പ്രദേശങ്ങളില്‍ മുസ്ലിം സംഘടനകള്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും ശിവസേന മൗനത്തിലായിരുന്നു. ഈ പ്രശ്‌നത്തില്‍ ബിജെപിയാണ് ശക്തമായ നിലപാടെടുത്തത്. ത്രിപുരയില്‍ പള്ളി കത്തിച്ചു എന്ന വിഷയത്തെച്ചൊല്ലിയാണ് മഹാരാഷ്‌ട്രയിലെ വിദര്‍ഭ പ്രദേശത്ത് അക്രമമുണ്ടായത്. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കല്ലേറും അക്രമവും ഉണ്ടായി. പൊലീസിന് ഒന്നും ചെയ്യാനായില്ല. ആഭ്യന്തര വകുപ്പ് എന്‍സിപിയുടെ കയ്യിലായതിനാല്‍ ശിവസേനയ്‌ക്ക് മൗനം പാലിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഒടുവില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കിയത് ബിജെപിയാണെന്ന് കോണ്‍ഗ്രസും എന്‍സിപിയും കുറ്റപ്പെടുത്തുമ്പോഴാും ശിവസേന മൗനം പാലിച്ചു.
ശിവസേന ദുര്‍ബലപ്പെടുന്നുവെന്നത് നേതാവ് ഉദ്ധവ് താക്കറെ തന്നെ മനസ്സിലാക്കി. ഇക്കാര്യം അദ്ദേഹം അണികളോട് ഈയിടെ തുറന്ന് പറയുകയും ചെയ്തു. നഗരപാലിക തെരഞ്ഞെടുപ്പില്‍ ഏറ്റവുമൊടുവില്‍ നാലാംസ്ഥാനത്തേക്ക് അധപതിച്ചതാണ് കാര്യങ്ങള്‍ ഗൗരവത്തോടെ വീക്ഷിക്കാന്‍ ഉദ്ധവ് താക്കറെയെ നിര്‍ബന്ധിതനാക്കിയത്. ബിജെപിയെപ്പോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കാനായിരുന്നു അദ്ദേഹം ശിവസേന അംഗങ്ങള്‍ക്ക് നല്‍കിയ ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: