കോട്ടയം: സിപിഎമ്മാണോ പഠിക്കേണ്ട, പരിശീലനം വേണ്ട, പരീക്ഷപാസാകേണ്ട ജോലി ഉറപ്പ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സിപിഎം, ഡിവൈഎഫ്ഐക്കാരെ ചട്ടവിരുദ്ധമായി തിരുകി കയറ്റുകയാണ്. ഡിഗ്രി പാസാകാത്ത ആള്‍ക്ക് പിജിയില്‍ പ്രവേശനം നല്കി മാജിക്ക് കാണിക്കുന്ന സംസ്ഥാനത്തെ സര്‍വ്വകലാശാലയില്‍ സിപിഎമ്മനിന്റെ സെല്‍ഭരണമാണ് നടക്കുന്നത്.
എംജി സര്‍വ്വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ലഭിക്കാന്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ.എല്‍സി ജോലിയില്‍ പ്രവേശിച്ചത് പത്താം ക്ലാസ് പോലും വിജയിക്കാതെ. സര്‍വ്വകലാശാലയില്‍ താല്കാലികമായി പ്യൂണ്‍ ആയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പില്‍ പ്യൂണായിട്ടായിരുന്നു നിയമനം. പിന്നീട് പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. പൂര്‍ണമായും രാഷ്ട്രീയ സ്വാധീനത്തിലായിരുന്നു ഈ നിയമനം. സിപിഎം ന്റെ സജീവ പ്രവര്‍ത്തകരാണ് ഇവരുടെ കുടുംബം എന്നതു മാത്രമായിരുന്നു നിയമന യോഗ്യത.
ജോലിയില്‍ സ്ഥിരപ്പെടുത്തിയതിന് ശേഷം സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചു. തുടര്‍ന്ന് പ്ലസ്ടുവും എംജി സര്‍വ്വകലാശാലയില്‍ നിന്ന് ഡിഗ്രിയും കരസ്ഥമാക്കി . ജോലിയില്‍ ഇരുന്നു കൊണ്ടാണ് റഗുലര്‍ ബിരുദം നേടിയത്. ഇതിനെതിരെ പരാതി ഉണ്ടായെങ്കിലും യാതൊരു വിധ അന്വേഷണവും ഉണ്ടായില്ല. 2017 നവംബറില്‍ പ്രത്യേകം ഒഴിവുകള്‍ സൃഷ്ടിച്ചാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റായി എംബിഎ വിഭാഗത്തില്‍ ഇവരെ നിയമിച്ചത്. അസിസ്റ്റന്റ് തസ്തികയില്‍ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാല് വര്‍ഷത്തിലേറെ സര്‍വീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാര്‍ക്കായി മാറ്റി വയ്ക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം ജൂനിയറായ എല്‍സിക്ക് നിയമനത്തിന് യോഗ്യത ഉണ്ടായിരുന്നില്ല. എന്നാല്‍ നിയമം തിരുത്തി 2017ല്‍ എല്‍സിക്ക് നിയമനം നല്‍കുകയായിരുന്നു.
ഇപ്പോള്‍ ഒരു മാസം അറുപതിനായിരം രൂപയ്ക്ക് മുകളിലാണ് ഇവര്‍ ശമ്പളമായി കൈപ്പറ്റുന്നത്.മുന്‍പും ഇവര്‍ക്കെതിരെ നിരവധി കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്പോഴൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ വ്യക്തമായ തെളിവു ലഭിച്ചതോടെയാണ് ഇവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അതേസമയം എല്‍സി അടക്കമുള്ള താത്കാലിക ജീവനക്കാരെ സ്ഥിരമാക്കാന്‍ ഇടതുസംഘടന നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളും ഇപ്പോള്‍ പുറത്ത് വരുന്നു. ഇതു സംബസിച്ച് സംഘടന വിസിക്ക് നല്കിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഇവര്‍ ഒറ്റയ്കല്ല അഴിമതി നടത്തിയതും കൈക്കൂലി വാങ്ങിയതെന്നുമാണ് ഇപ്പോള്‍ അന്വേഷണത്തില്‍ പുറത്തു വരുന്ന വിവരം. ഇവരോടൊപ്പം മറ്റു പ്രമുഖരും കൈക്കൂലിയുടെ വിഹിതം കൈപ്പറ്റിയിരുന്നതായും പറയപ്പെടുന്നു. നിയമവിരുദ്ധമായി എംജി സര്‍വ്വകലാശാലയില്‍ ഇങ്ങനെയെല്ലാം നടക്കും. സിപിഎം കാരായിരിക്കണമെന്ന യോഗ്യത ഉണ്ടായിരിക്കണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: