ബിജു വൈഷ്ണവം
അഞ്ചാലുംമൂട്: പടിഞ്ഞാറെ കല്ലടയില്‍ മണലൂറ്റും ചെളി എടുപ്പും മൂലം തരിശയി മാറിയ മുണ്ടകപാടം പുഞ്ചയില്‍ പതിമൂന്ന് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നുവന്ന പദ്ധതിയാണ് ഫ്ളോട്ടിംഗ് സോളാര്‍. മാറിമാറി വന്ന സര്‍ക്കാരുകളുടെ പിടിപ്പു കേടുമൂലം എങ്ങും എത്താതെ നില്‍ക്കുകയാണ് പദ്ധതി.
ചെളി എടുപ്പും മണലൂറ്റും ഏറെ നടന്നതിനാല്‍ ഈ പുഞ്ചപ്പാടം ഇപ്പോള്‍ കൃഷിക്ക് അനുയോജ്യമല്ല. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് പദ്ധതി എത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ളോട്ടിഗ് സോളാര്‍ പദ്ധതി ഇവിടെ നടപ്പാകുകയാണെങ്കില്‍ നൂറോളം തദ്ദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കും. പദ്ധതിക്ക് ഇത്തവണത്തെ സംസ്ഥാന ബജറ്റിലെങ്കിലും ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
നിരക്കിന്റെ പേരില്‍ കെഎസ്ഇബിയും നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം ഇതിന്റെ നിര്‍മാണം നീണ്ടു പോകുന്നതിന് മറ്റൊരു കാരണമായി പറയപെടുന്നു. യൂണിറ്റിന് 3.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അത് 2.45 രൂപയാക്കി. ഇത് തര്‍ക്കത്തിന് ഇടയാക്കി. വില സംബന്ധിച്ച് അടുത്തിടെ വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഡോ. കെ. അശോകനുമായി എന്എച്ച്പണ്ടിസി പ്രതിനിധി വാള്‍ട്ടര്‍, പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു.
കേരളത്തിലെ അഞ്ചു ഡാമുകളില്‍ നടപ്പാക്കുന്ന ഫ്ളോട്ടിഗ് സോളാര്‍ പദ്ധതിയില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്ന അതേ തുക പടിഞ്ഞാറെ കല്ലടയിലെ വൈദ്യുതിക്കും നല്‍കാമെന്ന് ധാരണ ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: