അഹമ്മദാബാദ്: ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് മുസ്ലിം പുരോഹിന് അറസ്റ്റില്‍. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൗലാന ഖമര്‍ ഗനി ഉസ്മാനിയെ ആണ് ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ധമുക്കയിലാണ് കിഷന് ഭര്‍വാദ് എന്ന മുപ്പതുകാരനെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്തതിന് കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് മൗലവി കമര്‍ഗാനി ഉസ്മാനി എന്ന മുസ്ലിം പുരേഹിതനാണ് അറസറ്റിലായതായി എടിഎസ് ഗുജറാത്ത് എസ്പി ഇംതിയാസ് ഷെയ്ഖ് സ്ഥിരീകരിച്ചു. ഇയാള്‍ തഹ്രീഖ് ഫറോഗ്-ഇ-ഇസ്ലാമി എന്ന പേരില്‍ ഒരു സംഘടന നടത്തുകയും ഇസ്ലാമിനെ അപമാനിക്കുന്നവരെ ഇല്ലാതാക്കാന്‍ പ്രേരണയും സഹായവും ചെയ്തു വരികയാണെന്ന് കണ്ടെത്തി.
നേരത്തെ ഷബിയാര്‍ അലിയാസ് സബാ ചൊപ്ഡ(24), ഇംതിയാസ് അലിയാസ് ഇംതു പത്താന്(27), മുസ്ലിം പുരോഹിതനായ മൗലാന മുഹമ്മദ് സവര്‍വാ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് ആയുധം നല്‍കിയതിനാണ് ഉസ്മാനി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പ്രതികളുടെ അറസ്റ്റിന് ശേഷം കേസ് ഗുജറാത്ത് എടിഎസിന് കൈമാറിയിരുന്നു.
കഴിഞ്ഞ ജനുവരി ആറിനാണ് മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് കിഷന് ഷെയര്‍ ചെയ്തത്. മുസ്ലിം സമുദായഗംങ്ങളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ധന്‍ധുക്ക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കിഷന് ജാമ്യത്തില്‍ പുറത്തിറങ്ങി. ജനുവരി 25 ന് ബന്ധുവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന കിഷനെ ചൊപ്ഡയും ഇംതിയാസ് പത്താനും വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഉസ്മാനിയുമായി ഇന്‍സ്റ്റഗ്രാമിവൂടെ ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രവാചകന് മുഹമ്മദിനെ അപമാനിക്കുന്നവര്‍ക്കെതിരെ ഇല്ലാതാക്കാന്‍ ഇയാള്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: