തൃശൂര്‍: തൃശ്ശൂര്‍ കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 450 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍ (33), പൊന്നാനി സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. മൂന്നുവര്‍ഷം മുന്‍പ് പച്ചക്കറി വ്യാപാരിയില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായ ഷാഹിന്‍ എന്നും പൊലീസ് പറയുന്നു.ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയാണ് കഞ്ചാവുമായി ലോറി പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ അഞ്ച് കോടി രൂപ വില വരുമെന്നാണ് പൊലീസിന്റെ നിലപാട്. കഞ്ചാവ് വലിയ പൊതികളാക്കി കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്രപ്രദേശിലെ അനക്കാപ്പള്ളിയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് ശേഖരിച്ചത് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: