Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

പന്ത്രണ്ട് രാശികളും വിപുല വിഭാഗങ്ങളും

ജേ്യാതിഷ ഭൂഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 06:00 am IST
inAstrology

എസ്. ശ്രീനിവാസ് അയ്യര്‍

മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ രാശിചക്രത്തിലുണ്ട്. അവയെ പല വിഭാഗങ്ങളാക്കി, അനേകം തരംതിരിവുകള്‍ നടത്തി, സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്ന രീതിയാണ് ജ്യോതിഷത്തിന്റെ കരുത്ത്.      

അവയില്‍ ചിലതിവിടെ പരിചയപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉതകിയേക്കും.    

1. ഓജം, യുഗ്മം: മേടം മുതല്‍ ഒന്നിടവിട്ട രാശികള്‍ ഓജരാശികള്‍. ഇടവം മുതല്‍ ഒന്നിടവിട്ട രാശികള്‍ യുഗ്മരാശികള്‍. ആകെ ആറ് ഓജരാശികള്‍, ആറ് യുഗ്മരാശികള്‍.    

2. ഓജരാശികളെ പുരുഷ രാശികള്‍, വിഷമരാശികള്‍, ക്രൂരരാശികള്‍ എന്നും യുഗ്മരാശികളെ സ്ത്രീരാശികള്‍, സമരാശികള്‍, സൗമ്യ രാശികള്‍ എന്നും വിലയിരുത്തികയും വിഭജിക്കുകയും ചെയ്യുന്നു.    

3. ചരം, സ്ഥിരം, ഉഭയം:- മേടം, കര്‍ക്കിടകം, തുലാം, മകരം, എന്നിവ നാലും ചരരാശികള്‍. അവയുടെ അടുത്ത രാശികള്‍ നാലും, അതായത് ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ സ്ഥിരരാശികള്‍. അവയുടെ അടുത്ത രാശികള്‍ നാലും ഉഭയരാശികള്‍. മിഥുനം, കന്നി, ധനു, മീനം എന്നിവ.    

3. മൂര്‍ദ്ധോദയം, പൃഷ്ഠോദയം, ഉദയോ ദയം: ശിരസ്സ്/ ശീര്‍ഷം/മൂര്‍ദ്ധാവ് കൊണ്ട് ഉദിക്കുന്നവ ആറ് രാശികള്‍. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, മിഥുനം, കുംഭം എന്നിവ. പൃഷ്ഠം/പുച്ഛം/വാല്‍ കൊണ്ട് ഉദിക്കുന്നവ അഞ്ച് രാശികള്‍. മേടം, ഇടവം, കര്‍ക്കടകം, ധനു, മകരം എന്നിവ. തലകൊണ്ടും വാല്‍ കൊണ്ടും ഉദിക്കുന്നരാശി മീനം. അതിനാല്‍ ‘ഉഭയോദയം’ എന്ന് പേരുണ്ടായി.    

4. പകല്‍ രാശി, രാത്രി രാശി: പകല്‍ ബലമുള്ളത് പകല്‍ രാശികള്‍. അവയ്‌ക്ക് ദിവാരാശികള്‍ എന്നും പേരുണ്ടായി. അവ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം എന്നിവയാറുമാകുന്നു. ശേഷിക്കുന്നവയാറും നിശാരാശികള്‍ അഥവാ രാത്രി ബലമുളള രാശികള്‍. (മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു,  മകരം എന്നിവ).    

ഇവിടെ വ്യക്തമാക്കിയ ക്രമനമ്പര്‍ 3, 4 വിഭാഗങ്ങളെക്കുറിച്ച് വിവരിക്കുന്ന മണിപ്രവാള പദ്യം ചുവടെ ചേര്‍ക്കുന്നു. (വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദിസ്ഥമാക്കാനായി)

‘ചിങ്ങം തൊട്ടൊരു നാലുരാശി  

മിഥുനം കുംഭം ച മൂര്‍ദ്ധോദയം/  

മേടം, കാള, കുളിരവും,  

ധനു, മൃഗം പൃഷ്ഠോദയം രാശികള്‍/  

മീനം താനിരുപാടുമൊത്തു ദയമാം,  

മേഷാദി നാലും മൃഗം/ ചാപാഖ്യം  

നിശിരാശിയാമതു പുനശ്ശേഷാ ദിവാ രാശികള്‍’  

(ജ്യോതിഷദീപമാല).  

5. അഗ്നി, ഭൂ, വായു, ജല തത്ത്വാദി രാശികള്‍: മേടം, ചിങ്ങം, ധനു ഇവ മൂന്നും അഗ്നിതത്ത്വ രാശികള്‍. ഇടവം, കന്നി, മകരം ഇവ ഭൂതത്ത്വരാശികള്‍, മിഥുനം, തുലാം, കുംഭം ഇവ വായു തത്ത്വരാശികള്‍, കര്‍ക്കടകം, വൃശ്ചികം, മീനം ഇവ ജലതത്ത്വരാശികള്‍.    

6. ധാതു, മൂല, ജീവരാശികള്‍:- മേടം തുടങ്ങിയ നാല് ചരരാശികളും ധാതു രാശികള്‍. ഇടവം തുടങ്ങിയ സ്ഥിര രാശികള്‍ മൂലരാശികള്‍, മിഥുനം തുടങ്ങിയ ഉഭയരാശികള്‍ നാലും ജീവരാശികള്‍.    

7. ത്രിഗുണരാശികള്‍: കര്‍ക്കിടകം, ചിങ്ങം, ധനു, മീനം ഇവ നാലും സത്വഗുണ രാശികള്‍. ഇടവം, മിഥുനം, കന്നി, തുലാം ഇവ നാലും രജോഗുണ രാശികള്‍. മേടം, വൃശ്ചികം, മകരം, കുംഭം ഇവ നാലും തമോഗുണ രാശികള്‍.  

8. രാശികളുടെ ചാതുര്‍വര്‍ണ്യം: കര്‍ക്കടകം, വൃശ്ചികം, മീനം ഇവ വിപ്രരാശികള്‍, മേടം, ചിങ്ങം, ധനു ഇവ ക്ഷത്രിയരാശികള്‍, ഇടവം, കന്നി, മകരം ഇവ വൈശ്യരാശികള്‍, മിഥുനം, തുലാം, കുംഭം ഇവ ശൂദ്രരാശികള്‍.    

9. ത്രിദോഷങ്ങള്‍: മേടം, ചിങ്ങം, ധനു പിത്ത രാശികള്‍, ഇടവം, കന്നി, മകരം വാത രാശികള്‍, കര്‍ക്കടകം, വൃശ്ചികം, മീനം കഫ രാശികള്‍, മിഥുനം, തുലാം, കുംഭം ധാതുസമത്വ രാശികള്‍.  

10. ചതുര്‍യുഗ രാശികള്‍: മേടം, ചിങ്ങം, ധനു കൃതയുഗരാശികള്‍. ഇടവം, കന്നി, മകരം ത്രേതായുഗരാശികള്‍. മിഥുനം, തുലാം, കുംഭം ദ്വാപരയുഗരാശികള്‍. കര്‍ക്കിടകം, വൃശ്ചികം, മീനം കലിയുഗരാശികള്‍.    

ഈ വിഭജനം ഈഷദ് ഭേദത്തോടെ പല ഗ്രന്ഥങ്ങളില്‍ കാണാറുണ്ട്. ഇത്രയും കൊണ്ട് പൂര്‍ണമായി എന്ന് കരുതിയിട്ടല്ല. ഇനിയും ഏറെ വിഭജനങ്ങളുണ്ട്. ഈ ലേഖനം ഒട്ടൊക്കെ സാങ്കേതികമാണ്. മുന്നില്‍ക്കണ്ടത് ജ്യോതിഷ പഠിതാക്കളെ! ഇവയുടെ പ്രായോഗിക വശം, പ്രയുക്തത (അുുഹശലറ അേെൃീഹീഴ്യ) ആണ് പ്രധാനം. അത് പറയുക എന്നാല്‍ ആകാശത്തെ കൈവെള്ളയിലാക്കാന്‍ ശ്രമിക്കുന്നതുപോലെയാവും. കണ്ടും കേട്ടും അനുഭവിച്ചും തന്നെ അറിയണം. അതിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സന്നദ്ധതയും ഉത്സാഹവും ഉണ്ടാകുമാറാകട്ടെ.    

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.