Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർണാടക കോൺഗ്രസില്‍ തമ്മിലടി; സിദ്ധരാമയ്യ ശിവകുമാറിനെ വിമര്‍ശിക്കുന്ന ശബ്ദരേഖ പുറത്ത് ; സിഎം ഇബ്രാഹിം പാർട്ടിവിട്ടു

കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി തുറന്നുകാട്ടുന്ന ശിവകുമാര്‍-സിദ്ധരാമയ്യ പോരിന്റെ ശബ്ദരേഖ പുറത്തായി. റിപ്പബ്ലിക് ചാനലാണ് ഞായറാഴ്ച ഈ ശബ്ദരേഖ പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 03:03 pm IST
in India

ബെംഗളൂരു: കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി തുറന്നുകാട്ടുന്ന ശിവകുമാര്‍-സിദ്ധരാമയ്യ പോരിന്റെ ശബ്ദരേഖ പുറത്തായി. റിപ്പബ്ലിക് ചാനലാണ് ഞായറാഴ്ച ഈ ശബ്ദരേഖ പുറത്തുവിട്ടത്.  

 കോണ്‍ഗ്രസ് നേതാവ് അശോക് പത്താനും സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറിന് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വിതരണം (ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള ടിക്കറ്റ്)  ചെയ്തതിലെ അപാകതകളെക്കുറിച്ച് നടത്തുന്ന സംഭാഷണമാണ് വിവാദമായിരിക്കുന്നത്.  അശോക് പത്താന്റെ ചോദ്യത്തിന്  സിദ്ധരാമയ്യ മറുപടി പറയുന്നതിങ്ങിനെ:: ‘ഡി.കെ. ശിവകുമാര്‍ ആഗ്രഹിക്കുന്നത് നമ്മള്‍ അദ്ദേഹത്തിന്റെ മുന്നില്‍ കീഴടങ്ങണമെന്നാണ്’. സിറ്റിംഗ് എംഎല്‍എയായിരുന്ന അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ടിക്കറ്റ് നല്‍കാതിരുന്നത് ഡി.കെ. ശിവകുമാറാണെന്നും സിദ്ധരാമയ്യ ആരോപിക്കുന്നു. ഇതോടെ കര്‍ണ്ണാടകയില്‍ ഡി.കെ. ശിവകുമാര്‍-സിദ്ധരാമയ്യ പോര് മൂക്കുകയാണ്.  

കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ അനുയായികള്‍ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. ശനിയാഴ്ച ഒരു വാര്‍ത്തസമ്മേളനം തുടങ്ങുന്നതിന് മുന്‍പാണ് കോണ്‍ഗ്രസ് നേതാവ് അശോകും സിദ്ധരാമയ്യയും തമ്മിലുള്ള വിവാദ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്.  ഇതില്‍ ഡി.കെ. ശിവകുമാര്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ് എന്നും സിദ്ധരാമയ്യ പറയുന്നുണ്ട്. എങ്ങിനെയാണ് രണ്ട് തവണ എംഎല്‍എയായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിക്ക് വീണ്ടും സ്ഥാനാര്‍ത്ഥി ടിക്കറ്റ് ലഭിക്കാതിരുന്നതെന്ന് അശോക് സിദ്ധരാമയ്യയോട് ചോദിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി സിദ്ധരാമയ്യയുടെ വീട് സന്ദര്‍ശിക്കുകയും സ്ഥാനാര്‍ത്ഥിടിക്കറ്റ് നല്‍കാമെന്ന് സിദ്ധരാമയ്യ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നാടാണ് അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിക്ക് ടിക്കറ്റ് നഷ്ടമായത്. ഇതിന് പിന്നില്‍ ഡി.കെ. ശിവകുമാറാണെന്ന് സിദ്ധരാമയ്യ സംഭാഷണത്തിനിടെ വ്യക്തമായി  പറയുന്നുണ്ട്. ഡി.കെ. ശിവകുമാര്‍ എല്ലാ നിയമസഭാമണ്ഡലങ്ങളും നശിപ്പിക്കുന്നു എന്നാണ് സിദ്ദരാമയ്യയുടെ പരാതി.  

എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മരുമകന്‍ പി. നവീന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീട് അക്രമാസക്തമായ ആള്‍ക്കൂട്ടം കൊള്ളടയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഡി.കെ. ശിവകുമാറിന്റെ ഗുണ്ടകളാണെന്ന് പറയപ്പെടുന്നു. അഖണ്ഡ ശ്രീനിവാസനെ ഒഴിവാക്കി പകരം ശിവകുമാര്‍ ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയത്  വീട്കത്തിക്കല്‍ കേസില്‍ പ്രതിയായ സംപത്ത് രാജിനാണ്.  

ഇതിനിടെ കോണ്‍ഗ്രസ് ബി.കെ. ഹരിപ്രസാദിനെ പ്രതിപക്ഷ നേതാവാക്കിയതില്‍ പ്രതിഷേധിച്ച്  കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സിഎം ഇബ്രാഹിം പാർട്ടി വിട്ടു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് ഇബ്രാഹിം പ്രവർത്തിച്ച് വരികയായിരുന്നു.  “തന്നെ സംബന്ധിച്ചടത്തോളം കോൺഗ്രസ് ഇവിടെ അടഞ്ഞ അധ്യായമാണെന്നും” അദ്ദേഹം പറഞ്ഞു.  

‘കോണ്‍ഗ്രസ് എന്നത് അടഞ്ഞ അധ്യായമാണ്. സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാര്‍ട്ടി. ഇന്ദിരാഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇന്ന് പണമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സിദ്ധരാമയ്യയ്‌ക്ക് വേണ്ടിയാണ് ജനതാദള്‍ വിട്ടത്. പക്ഷെ തനിക്ക് നേരിടേണ്ടി വന്നത് അവഗണന മാത്രമാണ്’ ഇബ്രാഹിം പറയുന്നു.  

ബുധനാഴ്ചയാണ് കോൺഗ്രസ് ബി കെ ഹരിപ്രസാദിനെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. ഹരിപ്രാസാദ് തന്നെക്കാൾ ജൂനിയറായ നേതാവാണ്, താൻ എങ്ങനെയാണ് അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുകയെന്നും ഇബ്രാഹിം ചോദിക്കുന്നു.  ദേവഗൗഡയുമായും കുമാരസ്വാമിയുമായും സംസാരിച്ച് അടുത്ത തീരുമാനമെടുക്കുമെന്നും ഇബ്രാഹിം പറഞ്ഞു.

Tags: അശോക് പത്താന്‍ബി.കെ. ഹരിപ്രസാദ്congressഅഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിസിദ്ധരാമയ്യഇന്ദിരാഗാന്ധിSonia Gandhiകര്‍ണ്ണാടക കോണ്‍ഗ്രസ്കോണ്‍ഗ്രസ് ഹൈക്കമാന്‍റ്കര്‍ണാടകdk shivakumarസിഎം ഇബ്രാഹിം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.