ഇടുക്കി : സിപിഎം വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് പ്രഖ്യാപനവുമായി മുന്‍ ദേവികളും എംഎല്‍എ എസ്. രാജേന്ദ്രന്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിന്താഗതികളുമായി തനിക്ക് ഒത്തുപോകാന്‍ സാധിക്കില്ല. വേറെ പാര്‍ട്ടികളിലേക്ക് പോകാന്‍ താത്പ്പര്യമില്ല. അതുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും രാജേന്ദ്രന് അറിയിച്ചു.
എട്ട് മാസമായി ഒരു പ്രവര്‍ത്തനങ്ങളും താന്‍ നടത്തിയിട്ടില്ല. മറ്റൊരു പാര്‍ട്ടിയുടെ ചിന്താഗതിയുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല. വേറെ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ പോകട്ടെ എന്നും രാജേന്ദ്രന് പറഞ്ഞു. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്ക് എതിരായിട്ടുള്ള പ്രചരണങ്ങള്‍ കൂടുതലും നടത്തിത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന് ശ്രമിച്ചുവെന്ന ആരോപണത്തില്‍ എസ്. രാജേന്ദ്രനെ കഴിഞ്ഞ ദിവസമാണ് സിപിഎം ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ജനുവരി ആദ്യവാരം ഇടുക്കിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തല്‍ക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാര്‍ശ നല്‍കിയത്. ഇത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: