Categories: India

കരകയറുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പുതിയ വെല്ലുവിളികള്‍ക്കപ്പുറം കൊണ്ടുപോകാന്‍ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി വി. അനന്ത നാഗേശ്വരന്‍

രണ്ട് കോവിഡ് തരംഗങ്ങളെ അതിജീവിച്ച് കരകയറുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി എത്തുകയാണ് ഡോ.വി. അനന്ത നാഗേശ്വരന്‍.

Published by

ന്യൂദല്‍ഹി: രണ്ട് കോവിഡ് തരംഗങ്ങളെ അതിജീവിച്ച് കരകയറുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി എത്തുകയാണ് ഡോ.വി. അനന്ത നാഗേശ്വരന്‍.

അക്കാദമിക രംഗത്ത് വിദഗ്ധനായ ഇദ്ദേഹം ക്രെഡിറ്റ് സൂയിസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബേയര്‍ ഗ്രൂപ്പിന്റെയും മുന്‍ എക്‌സിക്യൂട്ടീവാണ്. ഇപ്പോഴത്തെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന കെ.വി. സുബ്രഹ്മണ്യന്‍ പോയ സ്ഥാനത്തേക്കാണ് അനന്ത നാഗേശ്വരന്‍ എത്തുന്നത്.

മൂന്നാം കോവിഡ് തംരംഗം സമ്പദ്ഘടനയ്‌ക്ക് മേല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനിടയിലാണ് പരിചയസമ്പന്നനായ അനന്ത നാഗേശ്വരന്റെ വരവ്. 130 കോടിയോളം വരുന്ന ജനസംഖ്യയുള്ള രാജ്യത്തെ അസമത്വങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതും ധനകാര്യമന്ത്രാലയത്തിന്റെ പുതിയ വെല്ലുവിളി തന്നെ. ഒപ്പം ചൈനയുള്‍പ്പെടെയുള്ള സമ്പദ്ഘടന മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ കൂടുതല്‍ സുശക്തമാക്കേണ്ട വെല്ലുവിളിയും ഉണ്ട്. സാമ്പത്തിക വളര്‍ച്ച, നിക്ഷേപം, ധനകമ്മി കുറയ്‌ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും ബാധ്യതയും അനന്ത നാഗേശ്വരന്റെ മുന്നിലുണ്ട്.

ബജറ്റിന് മുന്നേ പാര്‍ലമന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കേണ്ട, രാജ്യത്തിന്റെ ഭാവി സാമ്പത്തിക ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന സാമ്പത്തിക സര്‍വ്വേ തയ്യാറാക്കുന്നതിലും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന് നിര്‍ണ്ണായക പങ്കുണ്ട്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ( ഐഐഎം) അഹമ്മദാബാദില്‍ നിന്നും 1985ല്‍ എംബിഎ നേടി. മസാച്ചുസെ സര്‍വ്വകലാശാലയില്‍ നിന്നും 1994ല്‍ ഡോക്ടറേറ്റ് ഡിഗ്രി നേടി. സിംഗപ്പൂരിലെയും സ്വിറ്റ്‌സര്‍ലാന്‍റിലേയും നിരവധി സ്വകാര്യ നിക്ഷേപമാനേജ്‌മെന്‍റ് കമ്പികള്‍ക്ക് വേണ്ടി ഓഹരി വിപണിയിലും മാക്രോ ഇക്കണോക്‌സിലും ഗവേഷണം നടത്തിയതിലും അനുഭവ പരിചയമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക