ഇടുക്കി : മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം. പ്രാഥമികംഗത്വത്തില്‍ നിന്നും രാജേന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ ഇടത് സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതിരുന്നതോടെ രാജേന്ദ്രന് പാര്‍ട്ടിയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് കത്ത് നല്‍കിയത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് നടപടി വൈകിയത്.
അതേസമയം നടപടി സംബന്ധിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന് പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. പക്ഷേ പാര്‍ട്ടി അംഗത്വത്തിലെങ്കിലും തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രന് പ്രതികരിച്ചു.
ഇടുക്കിയില്‍ ജില്ലാ സമ്മേളനത്തില്‍ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജയുടെ പേര് പറയാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടും രാജേന്ദ്രന് തയ്യാറായില്ല. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയതെന്നും പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് പറഞ്ഞു. ജില്ലാ സമ്മേളനത്തിലും രാജേന്ദ്രന് പങ്കെടുത്തില്ല. ഇതോടെ ജില്ലാ സമ്മേളനം കഴിഞ്ഞപ്പോള്‍ പുതുതായി നിയോഗിക്കപ്പെട്ട 39 അംഗ ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ എസ് രാജേന്ദ്രന് ഉള്‍പ്പടെ എട്ട് പേരെ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: