ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം താഴേയ്ക്ക്. 24 മണിക്കൂറിനിടെ 2,51,209 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 എണ്ണം കുറവാണ് ഇത്.
19.5 ശതമാനമായിരുന്ന ടിപിആറും 15.88 ശതമാനമായി. കഴിഞ്ഞ ദിവസം 3,47,443 പേര്‍ക്കാണ് കോവിഡ് രോഗമുക്തി നേടിയത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരില്‍ 5.18 ശതമാനം പേരിലാണ് സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം രാജ്യത്ത് ഇതുവരെ 164 കോടി പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തെക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ്മന്ത്രിമാരുടെ യോഗം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ സംസ്ഥാനങ്ങിലെ വാക്സിനേഷന് നിരക്കും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തും. അതിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം 28 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: