മുംബൈ: നായകന്റെ കുപ്പായമണിയാന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നു. ബെംഗളൂരുവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരിക ക്ഷമത തെളിയിച്ചതോടെ ഔദ്യോഗിക നായകനായുള്ള ആദ്യ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് രോഹിത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ കൂട്ടത്തോല്‍വിയില്‍ നിന്ന് കരകയറാനുള്ള പുത്തന്‍ ഊര്‍ജമാകും രോഹിത്തിന്റെ വരവ് ഇന്ത്യക്ക് നല്‍കുക.
ഒരുപിടി മാറ്റങ്ങളുമായാണ് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്. ഏകദിന, ട്വന്റി20 ടീമിനെ പ്രഖ്യാപിച്ച ഇന്ത്യ സീനിയര്‍, ജൂനിയര്‍ താരങ്ങള്‍ക്ക് ഒരുപോലെ അവസരം നല്കുന്നു. സ്പിന്നര്‍ രവി ബിഷ്നോയിയെ ടീമിലെടുത്തതാണ് വലിയ പ്രത്യേകത. ഐപിഎല്ലില്‍ നടത്തിയ മികച്ച പ്രകടനമാണ് കരുത്തായത്. കുല്‍ദീപ് യാദവിനെ ടീമിലേക്ക് തിരിച്ച് വിളിച്ചു. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം നല്കി. കെ.എല്‍. രാഹുല്‍ രണ്ടാം ഏകദിനം മുതല്‍ കളിക്കും. പരിക്കേറ്റ രവീന്ദ്ര ജഡേജ ടീമിലില്ല. അക്സര്‍ പട്ടേല്‍ ട്വന്റി20 ടീമില്‍ ഇടം നേടി.
ട്വന്റി20 ടീമില്‍ ഭുവനേശ്വര്‍ കുമാര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഏകദിനത്തില്‍ യുവതാരങ്ങള്‍ക്കാണ് അവസരം. വെങ്കിടേഷ് അയ്യര്‍ ട്വന്റി20 ടീമില്‍ ഇടം നിലനിര്‍ത്തി. ദീപക് ഹൂഡ ഏകദിന ടീമില്‍ ഇടം നേടിയതും വലിയ തീരുമാനമായി. ഫെബ്രുവരി ആറിന് ആദ്യ ഏകദിനം.
ഏകദിന ടീം: രോഹിത് ശര്‍മ (നായകന്), കെ.എല്‍. രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ്, ശിഖര്‍ മയാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദീപക് ചാഹര്‍, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആവേഷ് ഖാന്.
ട്വന്റി20 ടീം: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ഇഷാന് കിഷന്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷര്‍ദുല്‍ താക്കൂര്‍, രവി ബിഷ്നോയി, അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: