വാഷിങ്ടണ്‍: റഷ്യ നടത്തുന്ന ആക്രമണനീക്കത്തെ ചെറുക്കാന്‍ കിഴക്കന്‍ യൂറോപ്പില്‍ വിന്യസിക്കാന്‍ പതിനായിരം സൈനികരെ അമേരിക്ക സജ്ജമാക്കിയതോടെ ഉക്രൈനില്‍ ഏതു നിമിഷവും യുദ്ധം എന്ന സാഹചര്യം. അമേരിക്കയുടെ നീക്കത്തെ കരുതലോടെ വീക്ഷിക്കുകയാണ് റഷ്യ.
പ്രതിരോധ വകുപ്പ് നേരിട്ട് പതിനായിരം സൈനികരെ തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ സൈനിക നീക്കം എന്ന അമേരിക്കയുടെ നിലപാട് പ്രതിരോധ വകുപ്പ് വക്താവ് ജോണ്‍ കിര്‍ബിയാണ് ഔദ്യോഗികമായി അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ഉക്രൈനിനെ സഹായിക്കുമെന്ന് നാറ്റോ സഖ്യം കൂടി വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. അധിനിവേശത്തെ സൈനികമായി ചെറുക്കുമെന്ന് നാറ്റോ സഖ്യം റഷ്യക്ക് മുന്നറിയിപ്പു നല്കി.
നാല്‍പ്പതിനായിരം സൈനികരെയാണ് നാറ്റോ സജ്ജമാക്കിയിരിക്കുന്നത്. ഉക്രൈനിലേക്ക് ഏതു നിമിഷവും നീങ്ങാന്‍ പാകത്തിന് വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നാറ്റോയുടെ സൈനിക സന്നാഹം. നാറ്റോ സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രസ്താവിച്ചു. തങ്ങളുടെ അതിര്‍ത്തി ഉക്രൈന് കൈവശപ്പെടുത്തിയെന്നാണ് റഷ്യയുടെ ആരോപണം. ഉക്രൈനില്‍ നിന്ന് അതിര്‍ത്തി നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ രണ്ടു ലക്ഷം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: