ഇടുക്കി: മൂന്നാറിലെ രവീന്ദ്രന് പട്ടയം റദ്ദാക്കുവാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ ജില്ലയിലെ സര്‍ക്കാര്‍ സ്പോണ്‍സേഡ് വ്യാജപ്പട്ടയങ്ങളുടെ കഥ ചുരുളഴിയുന്നു. ദേവികുളം താലൂക്കില്‍ 530 പട്ടയങ്ങള്‍ വിതരണം ചെയ്ത അഡീ. തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന് സര്‍ക്കാര്‍ നല്‍കിയത് വ്യാജപട്ടയം.
വനഭൂമി കൃത്യമായി തരംമാറ്റാതെ റവന്യൂഭൂമിയാക്കി 1964ലെ ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തനിക്കടക്കം ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ നല്‍കിയത് വ്യാജപട്ടയണമാണെന്ന് രവീന്ദ്രനും സ്ഥിരീകരിക്കുന്നു. ഭാവിയില്‍ ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പട്ടയം റദ്ദാക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പത്ര സമ്മേളനം വിളിച്ച് സിപിഐയുടെ തട്ടിപ്പ് രേഖകള്‍ സഹിതം കാര്യങ്ങള്‍ തുറന്ന് പറയാനുള്ള നീക്കത്തിലാണ് രവീന്ദ്രന്.
കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്താണ് കരിമണ്ണൂര്‍ എല്‍എ തഹസില്‍ദാരുടെ കീഴില്‍ പട്ടയം നല്കാന് നടപടികള്‍ ആരംഭിച്ചത്. ഏറെക്കാലമായി പട്ടയമെന്ന ആവശ്യവുമായി രവീന്ദ്രനടക്കം രംഗത്തുണ്ടായിരുന്നു. പിന്നാലെ രവീന്ദ്രന് പെരിങ്ങാശ്ശേരിയിലുള്ള അരയേക്കര്‍ സ്ഥലത്തിന് പട്ടയം നല്കി. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.
അതേ സമയം സര്‍ക്കാര്‍ തന്നെ സംരക്ഷിത വനഭൂമിയായി വിജ്ഞാപനം ചെയ്തിരിക്കുന്ന മേഖലയാണിത്. വനംവകുപ്പിന്റെ ജണ്ടയ്ക്ക് വെളിയിലുള്ള സ്ഥലമായതിനാല്‍ വനവാസികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും താമസിക്കാനും കൃഷി ആവശ്യത്തിനുമായി ഉപയോഗിക്കാനാകും. കൂടുതല്‍ കൈയേറ്റം ഒഴുവാക്കാനായി വനാവകാശ രേഖയും കൈവശ രേഖയും നല്‍കിയിട്ടുമുണ്ട്.
അതേ സമയം പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചില ഉത്തരുവുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിലവില്‍ വനഭൂമിക്ക് പട്ടയം നല്‍കുന്നത്. വിഷയം ഇങ്ങനെ: 1964 ഹില്‍മെന്റ് സെറ്റില്‍ റൂള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1973 അഗ്രി (ഫോറസ്റ്റ് ജനറല്‍) ഈ ഭൂമി ആവശ്യമെങ്കില്‍ സര്‍ക്കാരിന് ഏറ്റെടുത്ത് റവന്യൂ ഭൂമി ആക്കാനും അനുമതി നല്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഭൂമി തരം തിരിച്ച് ഏറ്റെടുക്കാന്‍ തയ്യാറായില്ല. കുറുക്കുവഴിയില്‍ പട്ടയം നല്കാന് ശ്രമിച്ച പിണറായി വിജയന് സര്‍ക്കാര്‍ പട്ടയം നല്‍കാനുള്ള കോടതി ഉത്തരവുകള്‍ അടക്കം വന്നതോടെ ഇതുപയോഗിച്ച് പട്ടയ നടപടികള്‍ ആരംഭിക്കുകയായിരുന്നു. നൂറ് കണക്കിന് പട്ടയങ്ങള്‍ ഇത്തരത്തില്‍ നല്‍കിയും കഴിഞ്ഞു. അതേ സമയം പട്ടയത്തിന് അര്‍ഹതപ്പെട്ട വനവാസികളെ രവീന്ദ്രന് പട്ടയത്തിന് സമാനമായി തന്നെ ചതിക്കുഴിയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: