Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെസിആറിന്റെ തെലുങ്കാനക്കോട്ടയില്‍ വിള്ളല്‍ വീഴ്‌ത്തി ബിജെപി; ബിജെപിയുടെ മുന്നേറ്റത്തെ ഭയന്ന് കെസിആര്‍

ദളിതരെ ബിജെപിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നാണ് ബിജെപി തെലുങ്കാനയില്‍ പുതിയൊരു മുന്നേറ്റത്തിന് വഴിമരുന്നിട്ടത്. അഴിമതിയുടെ കറ പുരളാത്ത ബണ്ടി സഞ്ജയ് എന്ന ദളിത് നേതാവ് അധ്യക്ഷപദവിയിലെത്തിയതോടെ ബിജെപി യന്ത്രം തെലുങ്കാനയില്‍ ചലിച്ചുതുടങ്ങി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 26, 2022, 12:30 pm IST
in India

2018ല്‍ തെലുങ്കാനയില്‍ ബിജെപിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍ പറഞ്ഞത് ‘പാവം ആളുകള്‍’ എന്നാണ്. കാരണം ബിജെപിയ്‌ക്ക് അന്ന് തെലുങ്കാനയില്‍ കാര്യമായ മേല്‍വിലാസം ഉണ്ടായിരുന്നില്ല. കെസിആറിന്റെ ഉത്തരത്തില്‍ പരമപുച്ഛം നിഴലിച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിച്ചതോടെ ബിജെപിയുടെ തെലുങ്കാന നിയമസഭയിലെ അംഗസംഖ്യ മൂന്നായി .

ദളിതരെ ബിജെപിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നാണ് ബിജെപി തെലുങ്കാനയില്‍ പുതിയൊരു മുന്നേറ്റത്തിന് വഴിമരുന്നിട്ടത്. അഴിമതിയുടെ കറ പുരളാത്ത ബണ്ടി സഞ്ജയ് എന്ന ദളിത് നേതാവ് അധ്യക്ഷപദവിയിലെത്തിയതോടെ ബിജെപി യന്ത്രം തെലുങ്കാനയില്‍ ചലിച്ചുതുടങ്ങി. 

ഏടേല രാജേന്ദറിലൂടെ പോര്‍മുഖം തുറന്ന് ബിജെപി 

ആദ്യം എന്തും വാരിക്കോരിത്തന്ന് കെസിആര്‍ ആളെ വശത്താക്കാന്‍ നോക്കും. വഴങ്ങിയില്ലെങ്കില്‍ അരിഞ്ഞു തള്ളും. എന്നാല്‍ ആ കെസിആറിന്റെ സാമ്രാജ്യത്തിനാണ് തെലുങ്കാനയില്‍ വിള്ളല്‍ വീണിരിക്കുന്നത്. ബണ്ടി സഞ്ജയിന് പിന്നാലെ, ഹുസൂറബാദ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കെസിആറിന്റെ സ്ഥാനാര്‍ത്ഥിയെ തകര്‍ത്തെറിഞ്ഞ് ബിജെപിയുടെ എടേല രാജേന്ദര്‍ വെന്നിക്കൊടി പാറിച്ചു. തെലുങ്കാന രാഷ്‌ട്ര സമിതിയിലെ സമുന്നത നേതാവായ എടേല രാജേന്ദര്‍ കെസിആറുമായി പിണങ്ങി പുറത്തുവന്നപ്പോള്‍ കൂടെക്കൂട്ടിയത് ബിജെപിയ്‌ക്ക് തെലുങ്കാനയില്‍ വന്‍ നേട്ടമായി. എടേല രാജേന്ദറും ദളിത് നേതാവ് തന്നെ. 

കെസിആര്‍ പേടിക്കുന്ന ബണ്ടി സഞ്ജയ്‌കുമാര്‍

ഈയിടെ കെസിആര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥലംമാറ്റവും ജോലിയും സംബന്ധിച്ച പുതിയ തീരുമാനത്തിനെതിരെ അധ്യാപകരും സംസ്ഥാന ജീവനക്കാരും നടത്തുന്ന സമരത്തിന് ബണ്ടി സഞ്ജയ്‌കുമാര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെയാണ് കെസിആര്‍ ബിജെപിക്കെതിരെ തിരിഞ്ഞത്. ജോലി നല്‍കുന്നതിലും മറ്റും പ്രാദേശിയ സംവിധാനങ്ങള്‍ കണക്കിലെടുക്കാനുള്ള കെസിആറിന്റെ തീരുമാനത്തിനെതിരെ ശക്തമായ സമരമാണ് തെലുങ്കാന കണ്ടത്. ഈ സമരക്കാര്‍ ബിജെപിയോട് അടുത്തതോടെ സംസ്ഥാനതലത്തില്‍ തന്നെ ബിജെപിയ്‌ക്ക് അത് വലിയ മുന്നേറ്റമുണ്ടാക്കിക്കൊടത്തു. ഇടഞ്ഞുനില്‍ക്കുന്ന കൊമ്പനായ ബണ്ടി സഞ്ജയിനെ അരിഞ്ഞുതള്ളാനാണ് കെസിആര്‍ മോഹിച്ചത്. അദ്ദേഹത്തെ അതിനായി കരിംനഗറിലെ ഓഫീസില്‍ നിന്നും  അറസ്റ്റ് ചെയ്തു.  തെലുങ്കാന പൊലീസില്‍ 14 ദിവസം ബണ്ടി സഞ്ജയ് കുമാറിനെ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇനി ബണ്ടി സഞ്ജയിനെ പുറം ലോകം കാണിക്കരുതെന്നായിരുന്നു കെസിആറിന്റെ രഹസ്യതിട്ടൂരം. 

എന്നാല്‍ കരിംനഗറിലുള്ള തന്റെ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട തെലുങ്കാന ബിജെപി സംസ്ഥാനപ്രസിഡന്‍റ് ബണ്ടി സഞ്ജയ്‌കുമാറിന് ജാമ്യം നല്‍കാന്‍ തെലുങ്കാന ഹൈക്കോടതി ബുധനാഴ്ച ഉത്തരവായതോടെ കെസിആറിന്റെ കണക്കുകൂട്ടല്‍ തെറ്റി. തെലുങ്കാനയിലുടനീളം ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.  കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി തെലുങ്കാനയിലെത്തിയ ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ കെ. ചന്ദ്രശേഖരറാവു സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  

ബണ്ടി സഞ്ജയ്‌കുമാറിനെ കാണാനായി പുറപ്പെടാനിരുന്ന ബിജെപിയുടെ ഹുസൂറബാദ് എംഎല്‍എ എടേല രാജേന്ദറിനെയും മറ്റ് രണ്ട് എംഎല്‍എമാരെയും തെലുങ്കാന പൊലീസ് തൊട്ടുപിന്നാലെ വീട്ടുതടങ്കലിലാക്കിയും കെസിആര്‍ തന്റെ ആധിപത്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. എംഎല്‍എമാരായ ടി. രാജാ സിങ്, രഘുനന്ദന്‍ റാവു എന്നിവരുമായി ചേര്‍ന്നാണ് എടേല രാജേന്ദര്‍ ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ കാണാന്‍ പുറപ്പെടാനിരുന്നത്. എന്നാന്‍ വന്‍ പൊലീസ് സന്നാഹം എത്തി എടേല രാജേന്ദറെയും മറ്റ് എംഎല്‍എമാരെയും തടഞ്ഞുവെയ്‌ക്കുകയായിരുന്നു. പക്ഷെ നിര്‍ഭയനായ എടേല രാജേന്ദറിന് അത് വിഷയമല്ലായിരുന്നു. പിന്നീട് തെലുങ്കാന കണ്ടത് ബിജെപിയുടെ ശക്തമായ പ്രതിഷേധക്കൊടുങ്കാറ്റായിരുന്നു.   എന്തായാലും അധ്യാപകരും സംസ്ഥാനജീവനക്കാരും മുന്നോട്ട് വെച്ച മുഴുവന്‍ ആവശ്യങ്ങളും കെസിആര്‍ അംഗീകരിക്കണമെന്ന ശക്തമായ നിലപാടിലാണ് ഇപ്പോള്‍ ബിജെപി. കെസിആറിന്റെ പൊലീസിനെ ഉപയോഗിച്ച് വിരട്ടാനുള്ള നീക്കം തെലുങ്കാനയിലെ ബിജെപിയുടെ അഭൂതപൂര്‍വ്വ വളര്‍ച്ച തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

ദളിത് നേതാക്കളിലൂടെ ബിജെപിയുടെ വളര്‍ച്ച

തെലുങ്കാനയില്‍ അതിവേഗത്തിലാണ് ബിജെപി വളരുന്നത്. തെലുങ്കാന രാഷ്‌ട്രസമിതിയില്‍ നിന്നും രാജിവെച്ചാണ് എടേല രാജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഹുസൂറാബാദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്‌ട്രസമിതി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് വന്‍ഭൂരിപക്ഷത്തിനാണ് എടേല രാജേന്ദര്‍ വിജയിച്ചത്.

സംസ്ഥാനപ്രസിഡന്റ് ബണ്ടി സഞ്ജയും നിസാമാബാദ് എംപി ധര്‍മ്മപുരി അരവിന്ദും ഹുസൂറബാദ് എംഎല്‍എ എടേല രാജേന്ദറും എല്ലാം ദളിത് സമുദയ നേതാക്കളാണ്. തെലുങ്കാനയില്‍ 50 ശതമാനത്തോളം വോട്ടുകള്‍ എസ് സിഎസ്ടി, മറ്റു പിന്നാക്ക സമുദാക്കാര്‍ എന്നിവര്‍ ചേര്‍ന്നതാണ്. 17 ശതമാനം ദളിത് വോട്ടുകളാണ്.

Tags: bjpതെലങ്കാനകെസിആര്‍chandrashekhar raoതെലങ്കാന രാഷ്ട്ര സമിതിഎറ്റാല രാജേന്ദര്‍ബന്ദി സഞ്ജയ് കുമാര്‍എടേല രാജേന്ദര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.