അമ്പലപ്പുഴ: സിഐ ഉള്‍പ്പടെയുള്ള പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് പോലീസ് ജീപ്പുകള്‍ തകര്‍ത്ത കേസില്‍ സിപിഎമ്മുകാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കേസെടുത്തു. 12 പേര്‍ അറസ്റ്റില്‍. വണ്ടാനം പടിഞ്ഞാറ് മദ്യപസംഘം ബഹളമുണ്ടാക്കുന്ന വിവരമറിഞ്ഞ് എത്തിയ പുന്നപ്ര പോലീസ്സ് സ്റ്റേഷനിലെ സിഐ പ്രതാപന്ദ്രന്‍, പോലീസുകാരായ വിനില്‍, ശരണ്‍, ഹോം ഗാര്‍ഡ് പീറ്റര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ രാത്രി 10 ഓടെ ആയിരുന്നു സംഭവം. വണ്ടാനം മാധവ മുക്കിന് പടിഞ്ഞാറ് വിവാഹം നടക്കുന്ന വീടിനു സമീപം ഏതാനും യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പുന്നപ്ര പോലിസ് സ്ഥലത്തെ കുരിശടിക്കു സമീപമിരുന്ന രണ്ട് യുവാക്കളെ ജിപ്പില്‍ കയറ്റി. ഇതു കണ്ട സമീപത്തെ വിവാഹ വീട്ടില്‍ നിന്നും സ്ത്രീകള്‍ അടക്കമുള്ള 50 ഓളം പേരെത്തി പോലീസ് ജീപ്പ് തടഞ്ഞു.യുവാക്കളെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിയതോടെ മറ്റു സ്റ്റേഷനുകളില്‍ നിന്നും വിവരം അറിഞ്ഞ് കൂടുതല്‍ പോലീസ് എത്തി നാട്ടുകാരെ മാറ്റിയ ശേഷം രണ്ടു യുവാക്കളെയും കയറ്റി പുന്നപ്ര സ്റ്റേഷനില്‍ എത്തിച്ചു.
സംഘര്‍ഷത്തില്‍ രണ്ട് ജീപ്പുകളുടെ ചില്ലുകള്‍ തകര്‍ത്തെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സാരമായി പരിക്കേറ്റ ഹോം ഗാര്‍ഡ് പീറ്ററെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന 24 പേര്‍ക്കെതിരെയാണ് കേസെടുുത്തിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി സിപിഎം നേതാക്കളുടെ പിന്‍തുണയോടെ മാധവന്‍ മുക്ക് ,വണ്ടാനം ഭാഗങ്ങളില്‍ ഒരു സംഘം മയക്കുമരുന്നു സംഘങ്ങള്‍ പ്രദേശവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: