ലഖ്നോ: മുലായം സിങ്ങ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നത് സീറ്റിന് വേണ്ടിയാണെന്ന സമാജ് വാദിപാര്‍ട്ടിയുടെ പ്രചാരണത്തിന് ചുട്ട മറുപടി നല്കിയ അപര്‍ണ്ണ യാദവ്. താന്‍ ബിജെപിയില്‍ ചേര്‍ന്നത് സീറ്റിന് വേണ്ടിയല്ല, ദേശീയ തയെ ശക്തിപ്പെടുത്താനാണെന്ന് അപര്‍ണ്ണയാദവ് എന്ഡിടിവിയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
അപര്‍ണ്ണ യാദവിന്റെ ചുവടുമാറ്റത്തെത്തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് കൊടുക്കാന കഴിയാത്തവരെയെല്ലാം ബിജെപി ചാക്കിട്ട് പിടിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ‘എനിക്ക് സമാജ് വാദി പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നില്ല. പക്ഷെ ഞാന്‍ ദേശീയതയെ ശക്തിപ്പെടുത്താന്‍ ബിജെപിയില്‍ വരികയായിരുന്നു,’- അഖിലേഷ് യാദവിനുള്ള മറുപടിയെന്നോണം അപര്‍ണ്ണ യാദവ് പറഞ്ഞു. ‘നരേന്ദ്രമോദിയുടെയും യോഗിജിയുടെയും നയങ്ങള്‍ എന്നെ സ്വാധീനിച്ചു’- അപര്‍ണ്ണ യാദവ് പറഞ്ഞു.
നേരത്തെ മോദിയെ പിന്തുണച്ചതിന്റെ പേരിലും യോഗിയോടൊപ്പം പശുത്തൊഴുത്തില്‍ നില്ക്കുന്ന ചിത്രത്തിന്റെ പേരിലും അപര്‍ണ്ണ യാദവ് വിമര്‍ശിക്കപ്പെട്ടിരുന്നു. ‘ഞാന്‍ തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപിയില്‍ വന്നതല്ല, പകരം തെരഞ്ഞെടുപ്പില്‍ ഉടനീളം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും,’- അപര്‍ണ്ണ യാദവ് പറഞ്ഞു.
ബിജെപി മന്ത്രിമാരെ സമാജ് വാദി പാര്‍ട്ടിയിലെത്തിച്ച് അഖിലേഷ് യാദവ് വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കെ, പൊടുന്നനെയാണ് മൂലായം സിങ്ങിന്റെ മരുമകള്‍ ബിജെപി ക്യാമ്പിലെത്തിയത്. ഇത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: