ന്യുദല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി ജമ്മുകശ്മീരിലെ ശ്രീനഗറില്‍ 73ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്പതാക ഉയരും.
ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിലാണ് ജനവരി 26ന് സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തുക. സാജിദ് യൂസഫ് ഷായും സാഹില്‍ ബഷീര്‍ ഭട്ടുമാണ് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ പതാക ഉയര്‍ത്തുക.
‘ഇതുവരെ ഇവിടെ പാകിസ്ഥാന്റെ പതാക മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്. അതുകൊണ്ട് ഈ റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയുടെ പതാക ഉയര്‍ത്താമെന്ന് തീരുമാനിച്ചു. ക്ലോക്ക് ടവറില്‍ കഴിഞ്ഞ 70 വര്‍ഷത്തില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാക ഉയരുന്നത്,’ സാജിദ് യൂസഫ് ഷാ പറഞ്ഞു.
‘പണ്ട് വേണ്ടത്ര സുരക്ഷ താഴ് വരയില്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുക അസാധ്യമായിരുന്നു. നാളെ ഞങ്ങള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല,’ സാജിദ് യൂസഫ് ഷാ കൂട്ടിച്ചേര്‍ത്തു.
ലാല്‍ ചൗക്കിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. കശ്മീരിനെ പാകിസ്ഥാനോട് ചേര്‍ക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യയിലെ ആദ്യപ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു ഇവിടെ വെച്ച് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയശേഷം ക്ലോക്ക് ടവര്‍ ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രകാശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: