ന്യൂദല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ ഇനി ഉപയോഗിക്കുവാന്‍ പാടില്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. രാജ്യത്തെ ആശയവിനിയമത്തിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായ ലംഘിക്കപ്പെടുന്ന സാഹചര്യത്തിത്തിലാണിത്.
വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയുടെ സര്‍വ്വര്‍ കൈകാര്യം ചെയ്യുന്നത് വിദേശങ്ങളിലുളള സ്വകാര്യ സ്ഥാപനങ്ങളാണ്. അതുകൊണ്ട് ഇന്ത്യയുടെ ശത്രുരാജ്യങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് എളുപ്പം സാധിക്കും. ഇതൊടൊപ്പം വര്‍ക്ക് ഫ്രെം ഹോം സമയത്ത് ഉദ്യോഗസ്ഥര്‍ ഇ- ഓഫീസ് എന്ന ആപ്ലിക്കേഷന്‍ വഴിമാത്രമെ ആശയവിനിയം ഉപയോഗിക്കാന്‍ പാടുളളു. വര്‍ക്ക് ഫ്രെ ഹോം സമയത്ത് രഹസ്യ വിവരങ്ങളോ, രേഖകളോ പങ്കിടുന്നതും നിര്‍ത്തണം എന്നും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം പറയുന്നുണ്ട്.
കൂടാതെ വീട്ടിലെ ആശയവിനിമയ സംവിധാനങ്ങള്‍ ഓഫീസ് നെറ്റ്‌വര്‍ക്കുമായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ഓഫ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വഴി മാത്രമെ കണക്ട് ചെയ്യാവു. ഇതിനായി എല്ലാ മന്ത്രാലയങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും, നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
പുതുക്കിയ നിയമപ്രകാരം ആഭ്യന്തര വകുപ്പിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവ രാജ്യസുരക്ഷ ചര്‍ച്ചകളില്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഫീസുകളിലും വീടുകളിലും സൗകര്യത്തിനായ ഉപയോഗിക്കുന്ന ആമസോണ്‍ അലെക്‌സ, ആപ്പിള്‍ ഹോംപോട് എന്നിവയും ഉപയോഗിക്കാന്‍ പാടില്ല.
കൊവിഡ് സാഹചര്യ നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളില്‍ മീറ്റിങ്ങുകള്‍ക്കായി കൂടുതലും ആശ്രയിക്കുന്നത് ഗൂഗള്‍മീറ്റ്, സൂം തുടങ്ങിയ ആപ്പുകളാണ്. ഇവക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന് പകരം സിഡാക്, എന്‍ഐസി തുടങ്ങിയവ വികസിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനങ്ങള്‍ മാത്രമെ ഉപയോഗക്കാന്‍ പാടുളളു.ഇതില്‍ പാസ് വേഡുകളും ക്രമീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: