തിരുവനന്തപുരം: ഉണ്ണി മുകുന്ദന്( Unni Mukundan) നിര്‍മിച്ച് തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ‘മേപ്പടിയാന്’ (Meppadiyan) സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി (Rijil Makkutty). സിനിമയുടെ പൈറസി പ്രിന്റിനെതിരെ ഉണ്ണി മുകുന്ദന് ഇട്ട് ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വ്യാജ പതിപ്പ് ഇറക്കിയ സാമൂഹ്യവിരുദ്ധന്മാരെ പിന്തുണച്ച് റിജില്‍ എത്തിയത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ നല്കിയ മാക്കുറ്റിക്കെതിരെ വ്യാപക രപതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐക്കാരുടെ തല്ല് കൊണ്ട് മാക്കുറ്റിയുടെ ഉള്ളബോധം പോയാതാണെന്നും ചിലര്‍ പറയുന്നു.
അതേസമയം, ചിത്രം മേപ്പടിയാന്റെ വ്യാജപതിപ്പ് ടെലിഗ്രാം അടക്കം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി നടത്തുകയും ചെയത് യുവാവിനെതിരേ പോലീസില്‍ ചിത്രത്തിന്റെ അണിയറ പ്രര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. മലപ്പുറം സ്വദേശീ ജാസീം കെവിഎം എന്ന യുവാവിനെതിരേ ആണ് ഉണ്ണി മുകുന്ദന് ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡ് ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ക്ക് പരാതി നല്‍കിയത്. പറ്റുമെങ്കില്‍ തന്നെ പിടിക്കാന്‍ അടക്കം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിച്ചിട്ടുണ്ട്. വ്യാജന് പ്രചരിപ്പിക്കാന്‍ പ്രേരണ നല്കുന്ന റിജില്‍ മാക്കുറ്റിക്കെതിരെയും പോലീസില്‍ പരാതി നല്‍കണമെന്ന് സോഷ്യല്‍ മീഡിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, മാക്കുറ്റിയുടെ ഈ പ്രകടനങ്ങള്‍ സമൂഹത്തില്‍ നാലുപേര്‍ അറിയാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണെന്നും ആള് ഒരു ഊളയാണെന്നും ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വൈറല്‍ ആവാന്‍ വേണ്ടി സകല ഊളത്തരവും കാണിക്കുന്ന ഒരു പാഴാണ് മാക്കുറ്റിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: