കരുനാഗപ്പള്ളി: യുവതലമുറയെ ലഹരിയുടെ ലോകത്തുനിന്നും മാറ്റിനിര്‍ത്തുക, ജീവിതം തന്നെയാണ് ലഹരി എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് മതിലില്‍ ചിത്രങ്ങള്‍ വരച്ച് എന്‍എസ്എസ് (നാഷണല്‍ സര്‍വീസ് സ്കീം) കലാകാരന്മാര്.
ചവറ ബിജെഎം ഗവ. കോളേജ്, ശാസ്താംകോട്ട ഡിബി കോളേജിലെയും 25 കലാകാരന്മാരാണ് കരുനാഗപ്പള്ളി റോട്ടറി മെയിന്‍ ക്ലബ് സഹകരണത്തോടെ ചുവര് ചിത്ര രചന നടത്തിയത്. കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശിവപ്രസാദ്, സിനിമാ സീരിയല്‍ താരം ജയകുമാര്‍ എന്നിവര്‍ ചിത്രരചന ഉദ്ഘാടനം ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.പ്രസന്നന് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കോഡിനേറ്ററും ചവറ കോളേജ് പ്രോഗ്രാം ഓഫീസറുമായ ഡോ. ജി.ഗോപകുമാര്‍, പ്രിവന്റിവ് ഓഫീസറും താലൂക്ക് വിമുക്തി കോ ഓര്‍ഡിനേറ്ററുമായ പി.എല്‍. വിജിലാല്‍, എന്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകരായ പാര്ത്ഥന്, പൂജ, മിഥുന്, അവന്തിക, ആകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: