കൊല്ലം: ശക്തികുളങ്ങര എഫ്സിഐ ഗോഡൗണിന് സമീപം ദേശീയപാതയില്‍ സ്വകാര്യബസിടിച്ച് ഇന്‍സുലേറ്റഡ് വാന്‍ ഡ്രൈവര്‍ മരിച്ചു. കളമശേരി സ്വദേശി പുഷ്പന് (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അജയന് എന്നയാളെ ഗുരുതരനിലയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കൊല്ലത്ത് നിന്നും ചവറയിലേക്ക് പോകുകയായിരുന്ന വാനിലേക്ക് എതിര്‍ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തില്‍ വന്ന സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു. തകര്‍ന്ന വാന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും ക്ലീനറയും നാട്ടുകാര്‍ പുറത്തെടുത്തത്.
ബസ് ഡ്രൈവർ ഉണ്ണി പോലീസ് കസ്റ്റഡിയിൽ ആണ്. ബസിലെ 14 യാത്രകാർക്കും പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: