ചെങ്ങന്നൂര്‍: കൊവിഡ് മരണത്തിനു നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ കുറയുന്നതിന് പിന്നില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ. നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണം കുറയുന്നതായിയാണ് കണക്ക്. രണ്ടുംമൂന്നും ഘട്ടമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ കൊവിഡ് നഷ്ടപരിഹാരം ലഭിക്കുകയുള്ളു. . മരണപ്പെട്ടവരുടെ ബന്ധുകള്‍ അപേക്ഷിക്കാത്തതാണ് അപേക്ഷ കുറയാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അപേക്ഷ സമര്‍പ്പിക്കാത്ത ഒരുപാട് പേര്‍ ഇപ്പോഴുമുണ്ട്.
രണ്ടുംമൂന്നും ഘട്ടമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ കൊവിഡ് നഷ്ടപരിഹാരം ലഭിക്കുകയുള്ളു. വളരെ പാവപ്പെട്ടവരും പ്രായമായവരുമൊക്കെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പിനും ബോധ്യമായിട്ടും ഒരു നടപടിയുമെടുക്കുന്നില്ല. അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളു എന്ന മറുപടി മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ ഘട്ടങ്ങള്‍ കുറയ്‌ക്കുകയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാന്‍ സൗകര്യം ഒരുക്കുകയും ചെയ്താല്‍ മാത്രമേ പ്രശ്നത്തിനു പരിഹാരമാകു. കൊവിഡ് മരണസര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു പോലും ഓണ്‍ലൈണ്‍ അപേക്ഷ പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. അപേക്ഷ സമര്‍പ്പിച്ച് നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്നവര്‍ കിട്ടാതെ വരുമ്പോള്‍ അന്വേഷിച്ചു ചെല്ലുമ്പോഴാണ് അപേക്ഷ നിരസിച്ചെന്നു പറയുന്നത്. ആശുപത്രിയുടെ പേര് തെറ്റിപ്പോയെന്ന പേരില്‍ അപേക്ഷ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. എന്നാല്‍ ഈ വിവരം അപേക്ഷകന്‍ അറിഞ്ഞില്ല.
നഷ്ട പരിഹാരം ലഭിക്കാത്തതിന്റെ കാര്യമന്വേഷിച്ചപ്പോഴാണ് അപേക്ഷ നിരസിച്ച വിവരമറിയുന്നത്. വീണ്ടും ഓണ്‍ലൈനില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വന്നു. നിരവധിയാളുകളുടെ അപേക്ഷകളാണ് നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി അപേക്ഷ വാങ്ങാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ തന്നെ ചെയ്യണമെന്ന സൂപ്രീം കോടതി നിര്‍ദ്ദേശം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: