മുഹമ്മ: കായല്‍ കക്ക കൊണ്ട് ചുമരുകള്‍ അലങ്കരിക്കാന്‍ നെറ്റിപ്പട്ടം, സ്വീകരണമുറിയില്‍ മുളകൊണ്ടുള്ള ടീപോയ്.മുഹമ്മ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മ റ്റത്തില്‍ സുരേന്ദ്രബാബു (ബാബുക്കുട്ടന് – 44) കരകൗശല വസ്തു നിര്‍മ്മാണത്തില്‍ വേറെ ലെവലാണ്. ടെന്‍സിലിങ് തൊഴിലാളിയായിരുന്നു.ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് സുരേന്ദ്രബാബു കരകൗശല നിര്‍മ്മാണ രംഗത്തേയ്ക്ക് തിരിഞ്ഞത്.
ആദ്യം ചുമര് അലങ്കരിക്കാനുള്ള നെറ്റിപ്പട്ട മാ ണ് ഉണ്ടാക്കിയത്. അതും കായല്‍ കക്ക ഉപയോഗിച്ച്. ആറടി പട്ട് വാങ്ങി.പൊന്നലുക്കുകള്‍ വേറെയും. സുഹൃത്തുക്കള്‍ കൊടുത്ത കക്ക ഫെവിക്കോള്‍ ഉപയോഗി ഒട്ടിച്ച് എടുത്തു. പിന്നെ പെയിന്റടിച്ചു ഭംഗി കൂട്ടി. ഒരെണ്ണം നിര്‍മ്മിക്കാന്‍ ആയിരത്തിലധികം കക്ക വേണ്ടി വന്നു. മൂന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് .നാല് നെറ്റിപ്പട്ടം നിര്‍മ്മിച്ചു. രണ്ടെണ്ണം സുഹൃത്തുക്കള്‍ വിലയ്ക്ക് വാങ്ങി.
വീട് അലങ്കരിക്കാനുള്ള ഫൈബറിന്റെ നെറ്റിപ്പട്ടത്തിന് 4000 മുതല്‍ 5000 രുപ വരെ വില വരും. കക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന നെറ്റിപ്പട്ടം വില കുറച്ച് കൊടുക്കാനാകുമെന്ന് സുരേന്ദ്രബാബു പറയുന്നു. ഇത് മാത്രമല്ല മുള, ഈറ ഈര്‍ക്കില്‍ , ചിരട്ട എന്നിവ ഉപയോഗിച്ച് ടീ പോയ്, കപ്പുകള്‍, ജാറുകള്‍, വിവിധ തരം കാഴ്ചവസ്തുക്കള്‍ സുരേന്ദ്ര ബാബുവിന്റെ വീടിന് അലങ്കാരമായി.
മുഹമ്മ പഞ്ചായത്ത് സാക്ഷരത പ്രേരക് ബിനിതയാണ് ഭാര്യ. മകന് അക്ഷയ് ചിത്രരചനയില്‍ കമ്പമുള്ള എട്ടാംതരം വിദ്യാര്‍ത്ഥിയാണ്.
ചിത്രം സുരേന്ദ്രബാബു നെറ്റിപ്പട്ടം നിര്‍മ്മാണത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: