തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. ഇതിന്റെ ഭാഗമായി അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാന പോലീസ് പരിശോധന തുടങ്ങി. ഇന്ന് അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. അല്ലാത്ത യാത്രകള്‍ക്ക് കാരണം ബോധിപ്പിക്കണം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കാനാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്.
മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നിയന്ത്രണങ്ങളെ തുടര്‍ന്ന് പിഎസ്സി ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എട്ട് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇന്ന് തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍ മാത്രമാകും അനുവദിക്കുക. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.
പരീക്ഷയ്ക്കും മറ്റും പോകുന്നവര്‍ ഹാള്‍ടിക്കറ്റോ ബന്ധപ്പെട്ട രേഖകളോ കയ്യില്‍ കരുതണം. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. ബെവ്കോയും, മദ്യവില്‍പ്പനശാലകളും ഇന്ന് കുറക്കില്ല. കള്ളുഷാപ്പുകള്‍ തുറക്കാം. ദീര്‍ഘദൂര ബസുകളും ഇന്ന് സര്‍വ്വീസ് നടത്തും. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ അനുവദിക്കും. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
സിഎന്‍ജി,എല്‍പിജി നീക്കം അനുവദിക്കും, ചരക്ക് ഗതാഗതം അനുവദിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, നഴ്സിംഗ് ഹോമുകള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. അടിയന്തര ആവശ്യങ്ങള്‍ക്ക് വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ടോള്‍ ബൂത്തുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: