ബിന്ദു തെക്കേത്തൊടി
കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ, കൊലപാതകിയെ നായകപരിവേഷം നല്കി കുറുപ്പ് എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതിനെ കൈയ്യടിച്ചു സ്വീകരിച്ചവരാണ് മലയാളികള്‍. സിനിമയെ സൈബറിടത്തില്‍ ഗ്ലോറിഫൈ ചെയ്ത് വിയര്‍ത്ത അനേകം പ്രൊഫൈലുകള്‍. അതേ മലയാളി മേപ്പടിയാനെ ഡീഗ്രേഡ് ചെയ്യുന്നതിലെ മനോവ്യാപാരം എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മേപ്പടിയാനെ മാത്രമല്ല മരയ്ക്കാറെയും ചിലരെല്ലാം ആവോളം ഡീഗ്രേഡ് ചെയ്യാന്‍ നോക്കി. ആവട്ടെ, മരക്കാറിന്റെ ചരിത്രവും സിനിമയുടെ കഥയും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ് ആ തരംതാഴ്ത്തലിനെ നമുക്ക് തത്ക്കാലം മറക്കാം. സാരമില്ലെന്ന് നമ്മോടുതന്നെ പറയാം പക്ഷേ മേപ്പാടിയാനെ തരംതാഴ്ത്തുന്ന ആ ഗൂഢാലോചന ഒരു രോഗലക്ഷണമല്ല, രോഗംതന്നെയാണ്. സകല മതബിംബങ്ങളും ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകളില്‍ കാണാറുണ്ട്. സ്ഫടികവും അയ്യര്‍ ദ ഗ്രേറ്റുമൊക്കെ മലയാളിക്ക് സംഭാവന ചെയ്ത പ്രശസ്ത സംവിധായകന് ഭദ്രന് മാട്ടേലിന് തന്റെ സിനിമകളില്‍ എവിടെയെങ്കിലും ഒരു പള്ളി കാണിക്കണമെന്ന് നിര്‍ബന്ധമായിരുന്നു എന്നും, ഒരു സിനിമയില്‍ പള്ളി കാട്ടാന്‍ തിരുകിക്കയറ്റിയ സീന്‍ അവസാന നിമിഷത്തെ വാടക ആലോചിച്ച് കുറേ കള്ളങ്ങള്‍ പറഞ്ഞ് മാറ്റിച്ചെന്നുമൊക്കെ ഈയിടെ ഒരു അഭിമുഖത്തില്‍ ആ സിനിമയുടെ നിര്‍മ്മാതാവ് പറഞ്ഞിരുന്നു.
അതുപോലെ വിശ്വാസപരവും അല്ലാതെയുമുള്ള ഒരുപാട് ഷോട്ടുകള്‍ നാം നിരന്തരം സിനിമകളില്‍ കാണാറുണ്ട്. അത് പള്ളിയായാലും പാതിരിയായാലും അമ്പലമായാലും പൂണൂലിട്ട ബ്രാഹ്മണനായാലും ഇന്ത്യന്‍ സിനിമകളിലൂടെ കടന്നുപോകുന്നത് സാധാരണ സംഭവമല്ലേ? അല്ല ഇതൊന്നുമില്ലാതെ നിങ്ങള്‍ക്ക് ജീവിതത്തിലൂടെ കടന്നു പോകാനാകുമോ?
പിന്നെയും എന്താണ് മേപ്പടിയാന് ചെയ്ത കുറ്റം?
ഇനി പതിവുപോലെ സവര്‍ണ്ണ നായകനാണോ വിഷയം?
നായകന്റെ പേരിലോ സ്വഭാവത്തിലോ എവിടെയും ഒരു സവര്‍ണ്ണതയോ ജാതീയതയോ ആ സിനിമയിലില്ല. അതിലുപരി ഒരുവിധത്തിലുള്ള മതവും ആ സിനിമയിലില്ല. ഹിന്ദുവായ കഥാപാത്രമായി അഭിനയിക്കുന്ന ഉണ്ണി മുകുന്ദന് കന്യാമറിയത്തിന് മുന്നില്‍ തിരികത്തിച്ച് പ്രാര്‍ത്ഥിക്കുന്നതല്ലേ പ്രേക്ഷകര്‍ കയ്യടിച്ച് ഹൃദയത്തിലേറ്റുന്നത്.
ഭരിക്കുന്നവര്‍ ഡാം തുറന്നു വിട്ട് കേരളത്തെ മുക്കിക്കൊന്ന സമയത്ത് സേവാഭാരതി പ്രവര്‍ത്തകരും സേവാഭാരതി ആംബുലന്‍സും മാത്രമായിരുന്നു കേരളീയന് കണ്ടിരുന്നത്. വീട് കഴുകാന്‍ മുതല്‍ ഉരുള്‍ പൊട്ടിയത് കുഴിക്കാന്‍ വരെ. താല്‍ക്കാലിക പാലമുണ്ടാക്കാന്‍ മുതല്‍ കോവിഡിന് പുകയ്ക്കാന്‍ വരെ ആ മഹാ സംഘടനയാണ് ഇവിടെയുണ്ടായിരുന്നത്. അതിലൊരു ആംബുലന്‍സ് സിനിമയില്‍ ഉണ്ടായെന്ന് വച്ച് ഇവിടെ എന്താണ് കുഴപ്പം?
അപ്പോ അതുമല്ല വിഷയം.
ഇനി നായകന് ഉണ്ണിമുകുന്ദനായതാണ് മേപ്പടിയാന് ചെയ്ത തെറ്റെങ്കില്‍ കെഎല്‍ പത്ത് എന്ന സിനിമയ്ക്കെതിരെ എന്തുകൊണ്ട് വിമര്‍ശനം ഉന്നയിച്ചില്ല?
നിഷ്കളങ്കനായ ഒരു മലപ്പുറത്തുകാരന് ചെക്കന് അഹമ്മദായി അന്നും ഉണ്ണി നിങ്ങടെ മുന്‍പിലെത്തിയതല്ലേ? മലപ്പുറം എന്ന നാടിന്റെ മനസ്സും സ്വഭാവവും ആ കഥാപാത്രത്തില്‍ കാണാം. നല്ലൊരു ഫുട്ബോളര് അഹമ്മദ്. തനി നാടനായി ജീവിക്കുന്ന ഒരാള്‍. അവനും അവന്റെ ചെറിയ ലോകവും. അത്രേയുള്ളൂ അഹമ്മദിനെക്കുറിച്ച് പറയാന്‍. അഹമ്മദായ ഉണ്ണി എവിടെയാണ് ജയകൃഷ്ണനായപ്പോള്‍ മോശക്കാരനായത്?
ഒന്നു ചിന്തിച്ചാല്‍ ഉത്തരം ലഭിക്കും വിധം വളരെ ലളിതമാണ് കാര്യങ്ങള്‍. ഒരു വീഡിയോയില്‍ ഏതോ ഒരുവന് പറഞ്ഞ ഒരു വാക്കിലുണ്ട് ഉത്തരം.
അമ്പലപ്പറമ്പ്.
ആ വാക്കില്‍ നിന്ന് വ്യക്തമാണ് സേവാഭാരതിയല്ല വിഷയമെന്ന്. വിഷയം അമ്പലപ്പറമ്പാണ്. സിനിമയില്‍ ഒരു യഥാര്‍ത്ഥ ഹിന്ദു കുടുംബത്തിനെ സാധാരണ എല്ലാ നാട്ടിലേയും വീട്ടിലേയും പോലെ കാട്ടുന്നതാണ് കുഴപ്പമെന്ന്. ഇതിലെ കുടുംബ ബന്ധങ്ങള്‍ ഇഴയടുത്തതാണ്. ഇതിലെ കുടുംബം വൈകിട്ട് വിളക്ക് കത്തിച്ച് വയ്ക്കുന്നവരാണ്. ഇതിലെ കുടുംബം മലയ്ക്ക് പോകാന്‍ വ്രതമെടുക്കുന്നവരാണ്. ഇതിലെ കുടുംബം കുറിയിടുന്നവരാണ്, പൊട്ടു തൊടുന്നവരാണ്. ഈ കുടുംബം നമ്മളേയും നിങ്ങളേയും പോലെയാണ്. ഈ നാട്ടിലെ ഒരു ശരാശരി കുടുംബമാണ് ഈ സിനിമയില്‍.
ആ ജീവിതം ഇവിടെ ഉണ്ടാകരുത് എന്ന് നിര്‍ബന്ധം പിടിക്കുകയാണ്, അതിനെ നാണംകെടുത്തി ഇല്ലാണ്ടാക്കുകയാണ് ഈ ബഹളങ്ങളുടെയെല്ലാം കാരണം. ഇന്നാട്ടിലെ നാട്ടുമ്പുറത്തെ ഒരു ഹിന്ദു കുടുംബത്തെ സിനിമയില്‍ പോലും അടയാളപ്പെടുത്തിപ്പോകരുത്. അവര്‍ ആദ്യം സിനിമയില്‍ നിന്നും പിന്നീട് ജീവിതത്തില്‍ നിന്നും ഒളിച്ച് ജീവിച്ചോണം.
അല്ലാതെ സേവാഭാരതി ആംബുലന്‍സാണ് വിഷയം എന്ന് കരുതുന്നതെങ്കില്‍ നിഷ്കളങ്കരേ നിങ്ങള്‍ക്ക് തെറ്റി. അറിയാതെയാണെങ്കിലും പറഞ്ഞത് ശരിയാണ്. അമ്പലപ്പറമ്പ് തന്നെയാണ് വിഷയം. ഹിന്ദുവിനെ കാട്ടുന്നതാണ് വിഷയം.
ഒന്ന് പറയാം. ഫെയ്സ് ബുക്കില്‍ ഓരിയിട്ടാല്‍ ഈ നാട്ടിലെ കുറിയിടുന്ന മാലയിടുന്ന ശബരിമലയ്ക്ക് വ്രതമെടുക്കുന്ന കറുപ്പുടുക്കുന്ന കന്യാമറിയത്തിന് മുന്നിലും ദര്‍ഗക്ക് മുന്നിലും ഗുരുദ്വാരയിലും മുതല്‍ ബഹായി പള്ളിയില്‍ വരെ തൊഴുത് പ്രാര്‍ത്ഥിക്കാന്‍ ആരുടെയും അനുവാദം വാങ്ങേണ്ടതില്ലാത്ത ഈ നാടിന്റെ അടിസ്ഥാന ജനതയായ ഹിന്ദു കടുകിനുള്ളില്‍ ഒളിച്ച് പോകില്ല. പേടിച്ച് മാറിയവരുടെ പിന്മുറക്കാരല്ല. കഴുത്തില്‍ കത്തിവച്ചാലും ധര്‍മ്മം വെടിയില്ലന്ന് ഉറപ്പിച്ചവരുടെ പിന്മുറക്കാരാണവര്.
ടിപ്പു ഞൊണ്ടിയാണ് ഓടിയത്. ഓര്‍ത്തിരിക്കുന്നത് എപ്പോഴും നല്ലതാണ്. എല്ലാം ഓര്‍മ്മിക്കാന്‍ നിര്‍ബന്ധിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: