അപ്പാനി ശരത് പ്രധാന കഥാപാത്രമാകുന്ന മിഷന് സി ഫെബ്രുവരി 3ന് നിസ്ട്രീ ഒടിടിയില്‍ റിലീസ് ചെയ്യും. കോവിഡ് കാലത്ത് ചിത്രീകരണം തീര്‍ത്ത്, തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമ മികച്ച അഭിപ്രായം നേടിയ സിനിമകളില്‍ ഒന്നാണ്. വിജയത്തിലേക്ക് കുതിക്കുമായിരുന്ന മിഷന് സി 10ല്‍ 8.1 ഐഎംഡിബി റേറ്റിംഗ് ഉണ്ടായിട്ടും തിയേറ്റര്‍ വിതരണത്തിലുണ്ടായ ചില ആശയകുഴപ്പങ്ങള്‍ കാരണം പിന്‍വലിക്കേണ്ടി വന്ന സിനിമയാണിത്. ‘ഓടിക്കൊണ്ടിരിക്കുന്ന ബസ് ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്സിംഗും, തുടര്‍ന്നുള്ള കമന്‍ഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി ത്രില്ലര്‍ സിനിമയാണ് ‘മിഷന് സി’.
മനോരമ മ്യൂസിക്സ് റിലീസ് ചെയ്ത മിഷന് സിയിലെ ഒരുഗാനം മാത്രം 13 ലക്ഷത്തോളം ആളുകളാണ് ആസ്വദിച്ചത്. മനോരമ മ്യൂസിക്സ് തന്നെയാണ് മിഷന് സിയുടെ ട്രെയ്ലറും റിലീസ് ചെയ്തത്. വിവിധ സോഴ്സുകളിലായി 2 മില്യണിലധികം പ്രേക്ഷകരാണ് ഈ സിനിമയുടെ ട്രെയ്ലര് കണ്ടത്.
ഗാനം ഇവിടെ ആസ്വദിക്കാം:
മലയാളത്തിലെ ആക്ഷന്‍ സിനിമകളുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന് ജോഷി അഭിനന്ദിച്ച സിനിമയാണ് മിഷന് സി. കോവിഡ് പ്രതിസന്ധിക്കിടയില്‍ ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റില്‍ തീര്‍ത്ത ഒരു റോഡ് ത്രില്ലര്‍ സിനിമയാണെങ്കിലും ആ പോരായ്മകള്‍ ഒട്ടും ഫീല്‍ ചെയ്യാതെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ സിനിമ കൂടിയാണിത്.
എം സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മിക്കുന്ന ‘മിഷന്-സി’എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ എന്‍ഗേജിങ് ത്രില്ലര്‍ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. മേജര്‍ രവി, ജയകൃഷ്ണന്, കൈലാഷ്, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, പിആര്‍ഒ- എ.എസ്. ദിനേശ്.
മിഷന് സിയുടെ ത്രില്ലര്‍ ട്രെയ്ലര് ഇവിടെ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: