ലഖ്‌നോ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പുറത്തിറക്കി. ഒരു കാലത്ത് സോണിയാഗാന്ധി കുടുംബത്തിലെ വിശ്വസ്തയായിരുന്ന, ഇപ്പോള്‍ ബിജെപിയിലേക്ക് മാറിയ അദിതി സിങ്ങും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം പിടിച്ചു.
കോണ്‍ഗ്രസിന്റെ ശക്തിമണ്ഡലമായ റായ്ബറേലിയിലാണ് അദിതി സിങ്ങ് മത്സരിക്കുക. കഴിഞ്ഞ കുറച്ചു നാളുകളായി കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിരുന്ന അദിതി സിങ്ങ് ഈയിടെ ബിജെപിയില്‍ ചേരുകയായിരുന്നു. വ്യാഴാഴ്ചയാണ് അദിതി സിങ്ങ് കോണ്‍ഗ്രസ് അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച് സോണിയാഗാന്ധിക്ക് കത്തയച്ചത്. റായ്ബറേലിയിലെ സിറ്റിംഗ് എംഎല്‍എയാണ് അദിതി സിങ്ങ്.
മുന്‍ സമാജ് വാദി എംഎല്‍എയായ നിതിന്‍ അഗര്‍വാള്‍ ഹര്‍ദോയി സീറ്റില്‍ മത്സരിക്കും. മുന്‍ ബിഎസ്പി നേതാവ് രാംവീര്‍ ഉപാധ്യായ് സദാബാദില്‍ നിന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അസിം അരുണ്‍ കാനൗജില്‍ നിന്നും ത്സരിക്കും. സതീഷ് മഹാന മഹാരാജപൂരില്‍ നിന്നും മത്സരിക്കും. 85 പേരുള്‍പ്പെട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 15 പേര്‍ സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: