പനജി: ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ മഹാസഖ്യമുണ്ടാക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം പൊളിഞ്ഞു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അടി കനക്കുകയാണ്. മഹാരാഷ്ട മാതൃകയില്‍ വിശാല സഖ്യമുണ്ടാക്കാനുള്ള എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് ശ്രമവും ഇതോടെ പൊളിഞ്ഞു.
ഇതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്നുറപ്പായി. . ഇത് നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപിയ്ക്ക് അനുകൂല തരംഗമുണ്ടാക്കാന്‍ സഹായിക്കും. 40 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. ആദ്യമായാണ് ബിജെപി എല്ലാ സീറ്റുകളിലേക്കും പോരാട്ടത്തിനിറങ്ങുന്നത്.
തൃണമൂലുമായി യാതൊരു സഖ്യത്തിനുമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മഹാരാഷ്ട്ര മാതൃകയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപിയെ ഒറ്റപ്പെടുത്താനുള്ള വിശാലസഖ്യമാണ് ആലോചിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ തള്ളി ഒറ്റയ്ക്ക് മത്സരിക്കുകയാണ്. എന്‍സിപിക്ക് ഗോവിയില്‍ 2.3 ശതമാനം വോട്ട് മാത്രമേയുള്ളൂവെങ്കില്‍ ശിവസേനയ്ക്ക വെറും 1.2 ശതമാനം വോട്ടുകളേ ഗോവയില്‍ ഉള്ളൂ. ഇത്രയും കുറഞ്ഞ വോട്ട് ശതമാനമുള്ളവരുമായി മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നില്ല. ശിവസേനയും എന്‍സിപിയും പ്രത്യേക മുന്നണിയായി മത്സരിക്കാനും തീരുമാനിച്ചു. ആപും കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
ഇതിനിടെ തൃണമൂലിന് തിരിച്ചടി നല്കി ചിലര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് പോയത് തൃണമൂലിലേക്ക് പോയ മുന്‍ എംഎല്‍എ അലക്സിയോ റെജിനോള്‍ഡോ വീണ്ടും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. തൃണമൂലില്‍ പോയ മുന്‍ മന്ത്രി ഹസന് ഹാരൂണിന്റെ മകന് ആരിഫും വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: