ഇടുക്കി : രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കുമ്പോള്‍ പാര്‍ട്ടി ഓഫീസ് അവിടെ തന്നെ നിലനില്‍ക്കുമെന്ന് മുന്‍ മന്ത്രി എം.എം. മണി. ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. പാര്‍ട്ടി ഓഫീസിനെ തൊടാന്‍ ഒരാളേയും അനുവദിക്കില്ലെന്നും ഉടുംബന്‍ചോല എം.എല്‍.എ . കൂടിയായ മണി പ്രതികരിച്ചു. രവീന്ദ്രന് പട്ടയങ്ങള്‍ നിരവധി വന്‍കിടക്കാരാണ് സ്വന്തമാക്കിയത്. ഇതോടൊപ്പം സിപിഎമ്മും പട്ടയം കൈപ്പറ്റി പാര്‍ട്ടി ഓഫീസ് നിര്‍മിച്ചിട്ടുണ്ട്.
പട്ടയമേള സംഘടിപ്പിച്ച് വിതരണം ചെയ്ത ഈ പട്ടയം റദ്ദാക്കുമ്പോള്‍ സിപിഎമ്മിന് നല്‍കിയത് കൂടി റദ്ദാവും. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കട്ടേ. ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. അവര്‍ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യട്ടെ. ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ല. മേള നടത്തി പൈസ അടച്ച് വാങ്ങിയതാണ് ഈ പട്ടയങ്ങളെല്ലാം. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനിച്ചിരിക്കുതെന്നും മണി പറഞ്ഞു.
രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയ നടപടിയോട് തനിക്ക് യോജിപ്പില്ല. പട്ടയ വിതരണം റദ്ദാക്കിയപ്പോള്‍ സാധാരണക്കാരെയാണ് ഇത് ഏറെയായി ബാധിച്ചിരിക്കുന്നത്. അവിടെ ഒരു വന്‍കിടക്കാരും ഇല്ല. ഇത് ജനങ്ങളുടെ പ്രശ്നമാണ്. അവര്‍ ഇത് നോക്കിക്കോളും. പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഇതുവരെ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയിട്ടില്ല. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.
അതേസമയം രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമനും പറഞ്ഞു. അര്‍ഹതപ്പെട്ടവരുടെ പട്ടയം റഗുലറൈസ് ചെയ്യുകയാണ് വേണ്ടത്. അര്‍ഹരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: