വംശപരമ്പരയുടെ സൗഖ്യത്തിന് പിതൃപ്രീതി അനിവാര്യമാണ്. വംശവൃദ്ധിക്കും സമ്പല്‍സമൃദ്ധിക്കും സന്തതികളുടെ നന്മയ്ക്കുമെല്ലാം പിതൃക്കളെ സംപ്രീതരാക്കി നിര്‍ത്തണം. അതിനു ചേയ്യേണ്ട മുഖ്യകര്മങ്ങളിലൊന്നാണ് ശ്രാദ്ധം. ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതെന്ന് സാരം. പിഴവുകള്‍ വരുത്താതെ വിധിപ്രകാരമാവണം ശ്രാദ്ധകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത്.
ആമശ്രാദ്ധം, അന്നശ്രാദ്ധം, പാര്‍വണ ശ്രാദ്ധം, സപിണ്ഡീകരണ ശ്രാദ്ധം എന്നിങ്ങനെ പിതൃക്കളുമായുള്ള ബന്ധത്തിന്റെയും തിഥികളുടെയുമെല്ലാം അടിസ്ഥാനത്തില്‍ വിവിധങ്ങളായ ശ്രാദ്ധമൂട്ട് നടത്താറുണ്ട്. വര്‍ഷാവര്‍ഷം ശ്രാദ്ധം നടത്തുന്നതിന് മരിച്ച തിഥി, അല്ലെങ്കില്‍ നക്ഷത്രമാണ് ഉത്തമം. കൃഷ്ണപക്ഷ അമാവാസി, അഷ്ടമി, പൂയം നാള് ഇവയെല്ലാം ശ്രാദ്ധം നടത്തുന്നതിന് നല്ലതത്രേ. ശ്രാദ്ധത്തിന് ഉത്തമമായ നാളുകളാണ് അശ്വതി, ഭരണി, തൃക്കേട്ട, തിരുവോണം, അവിട്ടം, പൂയം, പൂരാടം, പൂരം, പൂരൂരുട്ടാതി, ചിത്തിര, ചതയം, അനിഴം, ചോതി , മകം, അത്തം തുടങ്ങിയവ. സംക്രാന്തി, ഗ്രഹണം, അയനം തുടങ്ങുന്ന ദിവസങ്ങള്‍ ഇവയും ശ്രാദ്ധകര്‍മങ്ങള്‍ക്ക് വിശിഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: