ന്യൂദല്‍ഹി: എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രചോദിപ്പിച്ചുവെന്ന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയ മുലായംസിങ്ങ് യാദവിന്റെ മകള്‍ അപര്‍ണ്ണ യാദവ്.
ബുധനാഴ്ചയായിരുന്നു അവര്‍ ബിജെപി ആസ്ഥാനത്തെത്തി പുതിയ രാഷ്ട്രീയപ്രവേശം നടത്തിയത്. ‘എന്നെ സംബന്ധിച്ചിടത്തോളം രാജ്യമാണ് പ്രധാനം. എപ്പോഴും ബിജെപിയുടെ പദ്ധതികള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. ഇനിയും ഇന്ത്യയുടെ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കും,’ – ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവേ അപര്‍ണ്ണ യാദവ് പറഞ്ഞു.
ബിജെപിയുടെ രാമക്ഷേത്രനിര്‍മ്മാണത്തെ നേരത്തെ അപര്‍ണ്ണ യാദവ് പിന്തുണച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റിന് ഇവര്‍ സംഭാവനകളും നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ‘സമാജ് വാദി പാര്‍ട്ടിയിലെ കുടുംബാംഗങ്ങള്‍ തന്നെ പാര്‍ട്ടിയില്‍ തൃപ്തരല്ലെന്ന് അറിയുന്നത് അമ്പരപ്പുളവാക്കുന്നു. ഞങ്ങള്‍ ബിജെപിയെ വളര്‍ത്തുന്നതില്‍ വിശ്വസിക്കുന്നു. അപര്‍ണ്ണ യാദവിന് ഉത്തര്‍പ്രദേശിലെ യോഗിയെ കുറിച്ചറിയാം ഇന്ത്യയിലെ നരേന്ദ്രമോദിയെ കുറിച്ചറിയാം,’- കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
അപര്‍ണ്ണയെ എവിടെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ ബിജെപി തീരുമാനമെടുത്തിട്ടില്ല. 2017ല്‍ അപര്‍ണ്ണ ലഖ്നോ കന്റോണ്മെന്റില് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് 33,796 വോട്ടുകള്‍ക്ക് ബിജെപിയുടെ റിത ബഹുഗുണയോട് തോറ്റിരുന്നു. അന്ന് അപര്‍ണ്ണ യാദവിനെ ബിജെപിയുടെ കോട്ടയായ ലഖ്നോ കന്റോണ്‍മെന്റ് സീറ്റില്‍ അഖിലേഷ് യാദവ് മനപൂര്‍വ്വം നിര്‍ത്തി തോല്‍പ്പിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് അവര്‍ അഖിലേഷുമായി അകലാന്‍ തുടങ്ങിയത്.
മുലായംസിങ്ങ് യാദവ് രണ്ടാമത് വിവാഹം കഴിച്ചതിലെ മകന് പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: