Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല അയ്യപ്പന്റെ തിരുവാഭരണ പേടകം തിരിച്ചു വരുന്ന പാതയില്‍ സ്‌ഫോടക വസ്തുക്കള്‍; ആറ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പോലീസ് പിടിച്ചെടുത്തു; കനത്ത ജാഗ്രത

റാന്നി പോലീസെത്തി സ്‌ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനും ബോംബ് സ്‌ക്വഡും ഡോഗ് സ്‌ക്വഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി.ഏകദേശം 20 കിലോ തൂക്കം വരുന്ന പ്ലാസ്റ്റിക് ചാക്കിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.കണ്ടെടുത്തതില്‍ ഒരു സ്റ്റിക്ക് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കിയാണെന്നു കരുതപ്പെടുന്നു. പഴക്കം ചെന്ന കുപ്പികള്‍ പൊട്ടിത്തെറിച്ച നിലയില്‍ സംഭവ സ്ഥലത്തു കാണപ്പെട്ടുവെന്നു ദൃക്സാക്ഷി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 06:33 pm IST
in Kerala

വടശ്ശേരിക്കര:ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ തിരിച്ചുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാതയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.വടശ്ശേരിക്കര ടൗണിനോട് ചേര്‍ന്ന് പേങ്ങാട്ടുകടവ് പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സ്പാനുകളുടെ കീഴിലായാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കിന്റെ ബാക്കിയുമാണ് കണ്ടെടുത്തത്. 21 ന് ആണ് തിരുവാഭരണങ്ങളുമായി പന്തളത്തേക്കുള്ള മടക്കയാത്ര  ശബരിമലയില്‍ നിന്ന് ആരംഭിക്കുന്നത്.

റാന്നി പോലീസെത്തി സ്‌ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനും ബോംബ് സ്‌ക്വഡും ഡോഗ് സ്‌ക്വഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി.ഏകദേശം 20 കിലോ തൂക്കം വരുന്ന  പ്ലാസ്റ്റിക് ചാക്കിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.കണ്ടെടുത്തതില്‍ ഒരു സ്റ്റിക്ക് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കിയാണെന്നു കരുതപ്പെടുന്നു. പഴക്കം ചെന്ന കുപ്പികള്‍ പൊട്ടിത്തെറിച്ച നിലയില്‍ സംഭവ സ്ഥലത്തു കാണപ്പെട്ടുവെന്നു ദൃക്സാക്ഷി പറഞ്ഞു.  

പാലത്തിന്റെ കടവിനോട് ചേര്‍ന്ന് താമസിക്കുന്ന മന്നാക്കുന്നില്‍ ജോസഫ് ജോസ് എന്നയാളാണ് സ്‌ഫോടക വസ്തുക്കള്‍ ആദ്യം കണ്ടത്. അവിചാരിതമായി കടവിലേക്കിറങ്ങുമ്പോള്‍ പാലത്തിന്റെ സ്പാനുകള്‍ക്കു താഴെ പഴക്കം ചെന്ന കുപ്പികള്‍ ചിന്നിച്ചിതറി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത് അസാധാരണ സാഹചര്യത്തില്‍ കറുത്ത തുണിക്കഷണങ്ങളും കണ്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ഇതോടെ റാന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കല്ലാറ്റിലും പമ്പയാറ്റിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. നിലവിലെ അവസ്ഥയില്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ പോലും  കഴിയില്ല. മാത്രമല്ല നാട്ടുകാരുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ നദികളില്‍ തോട്ടകള്‍ കത്തിച്ചിടാന്‍ കഴിയില്ല.സ്‌ഫോടക വസ്തുക്കളുടെ വലിപ്പം അനുസരിച്ച് മത്സ്യം പിടിക്കാന്‍ കൊണ്ടുവന്നതല്ലെന്നാണ് പ്രാഥമിക നിഗമനം.മത്സ്യം പിടിക്കാന്‍ വരുന്നവര്‍ ഇത്രയും ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപേക്ഷിച്ചു പോകാന്‍ സാധ്യതയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഏതാനും നാളുകളായി പേങ്ങാട്ടുകടവിലും പരിസരത്തും അപരിചിതരെ കാണാറുണ്ടെന്നും രാത്രികാലങ്ങളില്‍ ആളുകള്‍ എത്തുന്നത്  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശമാണിത്. തിരുവാഭരണത്തിന്റെ തിരിച്ചുള്ള യാത്ര പുലര്‍ച്ചെയാണ് ഈ പ്രദേശത്തുകൂടി കടന്നു പോകുന്നത്.അകമ്പടി വാഹനങ്ങള്‍ പോലും ഇല്ലാത്ത പ്രദേശമാണിത്. പേങ്ങാട്ടു കടവ് പാലവും അനുബന്ധ പ്രദേശങ്ങളും നിരീക്ഷിക്കണമെന്ന് ആവശ്യം ഏറെ നാളായിട്ടുണ്ടെങ്കിലും പോലീസ് അത് കാര്യമാക്കിയിട്ടില്ല.അതേ സമയം ഉപയോഗിച്ച ജലാറ്റിന്‍ സ്റ്റിക്കിന്റെ ബാക്കി ഭാഗം എവിടെ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് ഉഗ്രശേഷിയുള്ള സ്‌ഫോടക സാമഗ്രിയായി ഉപയോഗിക്കപ്പെട്ടേക്കാം. ബോംബ് നിര്‍മാണ സാമഗ്രികള്‍  കണ്ടെടുത്തതോടെ  ഭീതിയിലാണ് പേങ്ങാട്ടു കടവ് നിവാസികള്‍.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.