പാലാ: അരുവിത്തുറ വല്യച്ചന്റെ അനുഗ്രഹം തേടി സുരേഷ് ഗോപി എംപി അരുവിത്തുറ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ എംപിയെ വികാരി അച്ചനും മറ്റു വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.
കല്‍വിളക്കില്‍ എണ്ണയൊഴിച്ച് അദേഹം പ്രാര്‍ത്ഥിച്ചു. . വല്യച്ഛന്റെ ഫ്രയിം ചെയ്ത ഫോട്ടോയും കുരിശുമാലയും വികാരിയച്ചന് സുരേഷ് ഗോപിയ്ക്ക് സമ്മാനിച്ചു. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്റെ’ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സുരേഷ് ഗോപി അരുവിത്തുറയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: