ചുരുളി സിനിമയ്ക്കെതിരെ നിയമനടപടി എടുക്കാനാവില്ലെന്ന് പൊലീസിന്റെ പ്രത്യേകസംഘം. അടുത്തിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മലയാളം സിനിമയായ ചുരുളി കണ്ടതിനുശേഷം പോലീസ് ക്ലീന്‍ ചിറ്റും നല്കി.
സിനിമക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. എസ് പിമാരായ ദിവ്യ ഗോപിനാഥ്, എ നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു. കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കിയാകും ‘ചുരുളി’ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് എഡിജിപി പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘സിനിമയില്‍ നിയപരമല്ലാത്ത ഭാഷാ പ്രയോഗങ്ങള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുക.റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഒരു സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല’. എഡിജിപി പത്മകുമാര്‍ പറഞ്ഞിരുന്നു.
സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നുണ്ട്. ഭരണഘടന നല്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. ഭാഷാപ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്ക് ഉതകുന്നതുമാണ്. ഒ.ടി.ടി. പൊതു ഇടമായി കണക്കാക്കാനാവില്ലെന്നും പ്രദര്‍ശനത്തിന് മുന്‍പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രത്യേകസംഘം റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: