ഹൂസ്റ്റണ്‍: ലോകമെങ്ങുമുള്ള ഇസ്ലാമിക ഭീകരരുടെ സ്വപ്നസുന്ദരിയാണ് പാകിസ്ഥാനിലെ ന്യൂറോ സയന്റിസ്റ്റായ 49കാരിയായ ആഫിയ സിദ്ദിഖി. 86 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യുഎസിലെ ടെക്സാസ് ജയിലില്‍ കഴിയുന്ന പാകിസ്ഥാന് സ്വദേശിനിയായ ആഫിയ സിദ്ദിഖിയെ മോചിപ്പിക്കാന്‍ ലോകമെങ്ങുമുള്ള ഇസ്ലാമിക ഭീകരര്‍ ശ്രമിച്ചുവരികയാണ്. ആഫിയ സിദ്ദിഖിയെ തടവില്‍ നിന്നും മോചിപ്പിക്കണമെന്ന മുറവിളി പാകിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്നു.
അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരെ വധിക്കാന്‍ 2016ലാണ് അല്‍ ഖായിദയുമായി ബന്ധമുള്ള ആഫിയ സിദ്ദിഖിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നത്. യുഎസ് പട്ടാളക്കാര്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ സൈനികനില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച് അയാളെ വധിക്കാന്‍ ശ്രമിച്ചു എന്നതാണ് കുറ്റം. ഈ കുറ്റകൃത്യത്തിന്റെ പേരിലാണ് 86 വര്‍ഷത്തെ തടവിനാണ് ആഫിയ സിദ്ദിഖിയെ വിധിച്ചിരിക്കുന്നത്.
ഇവരെ മോചിപ്പിക്കാനാണ് കഴിഞ്ഞ ദിവസം യുഎസിലെ ടെക്സസിലെ ജൂതപ്പള്ളിയില്‍ ഒരു ഇസ്ലാമിക ഭീകരവാദി ഒരു പുരോഹിതന് ഉള്‍പ്പെടെ നാല് ജൂതരെ ബന്ദികളാക്കിയത്. എന്നാല്‍ ഈ ഭീകരന് പിന്നീട് വധിക്കപ്പെട്ടു. ഇതോടെ ആഫിയ സിദ്ദിഖി എന്ന ഇസ്ലാമിക തീവ്രവാദിയായ വനിത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വീണ്ടും നിറയുകയാണ്.
ബോസ്റ്റണിലെ ബ്രാന്‍ഡിസ് സര്‍വ്വകലാശാലയില്‍ നിന്നും ന്യൂറോ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ആഫിയ എങ്ങിനെ അല്‍ ഖായിദ തീവ്രവാദിയായി? 18 വയസ്സുള്ളപ്പോള്‍ സഹോദരനൊപ്പം യുഎസില്‍ എത്തിയതാണ് ആഫിയ സിദ്ദിഖി. യുഎസിലെ പ്രമുഖ ടെക്നോളജി സ്ഥാപനമായ എം ഐറ്റി (മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യില്‍ നിന്നും ബിരുദാനന്തര ബിരുദവും ആഫിയ നേടി.
യുഎസില്‍ വെച്ച് ആഫിയ അല്‍ ഖായിദ പ്രവര്‍ത്തകയായി എന്ന് പറയപ്പെടുന്നു. അല്‍ ഖായിദയ്ക്കും മറ്റ് ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ക്കും പണം നല്കി സഹായിച്ചതിന് ഇവരെ അമേരിക്കന്‍ രഹസ്യപ്പൊലീസ് പണ്ടേ നോട്ടമിട്ടിരുന്നു. ഭീകരാക്രമണത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങുക, ഇന്റര്‍നെറ്റില്‍ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുക എന്നിവയുടെ പേരില്‍ ആഫിയ കൂടുതല്‍ നോട്ടപ്പുള്ളിയായി.
അമേരിക്കയില്‍ ബിന്‍ ലാദന്റെ അനുയായികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ അതില്‍ ആഫിദയുടെ ബന്ധുവായ ഖാലിദ് ഷെയ്ഖ് മുഹമ്മദും ഉള്‍പ്പെട്ടിരുന്നു. 2003ല്‍ ഇവര്‍ പാകിസ്ഥാനില്‍ തിരിച്ചെത്തിയെങ്കിലും വൈകാതെ കാണാതായി. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ അഫ്ഗാനിസ്ഥാനില്‍ പിടിയിലായി. 2019ലാണ് യുഎസ് സൈനികരെ വധിക്കാനുള്ള ശ്രമത്തില്‍ ആഫിയ പിടിയിലാവുന്നതും ന്യൂയോര്‍ക്ക് കോടതി ഇവരെ കുറ്റക്കാരിയായി വിധിക്കുന്നത്. ആഫിയയുടെ മോചനത്തിനായി പാകിസ്ഥാനും വാദിക്കുന്നുണ്ട്. മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുംട ആഫിയയുടെ മോചനത്തിനായി ശബ്ദമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: