അമ്പലപ്പുഴ: ഒമിക്രോണ്‍ വ്യാപാനത്തിന്റെ പശ്ചാത്തലത്തില്‍ അമ്പലപ്പുഴ ശ്രികൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചരിത്രപ്രസിദ്ധമായ പന്ത്രണ്ട് കളഭ മ ഹോത്സവം ഉപദേശക സമിതി നടത്തുന്നത്. എന്നാല്‍ അമ്പലപുഴയിലെ ആരോഗ്യ വകുപ്പ് നാമമാത്രമാ സംവിധാനം മാത്രമാണ് ഒരുക്കിയിരിക്കുന്നത് മുന്‍ കാലങ്ങളില്‍ നഴ്സ്, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എന്നിവരുടെ സേവനം ഹെല്‍പ്പ് ഡെസ്കില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ രണ്ട് ആശവര്‍ക്കര്‍മാരെ മാത്രം ഹെല്‍പ്പ് ഡസ്കില്‍ ഇരുത്തിയ ശേഷം ഉത്തരവാദിത്യപ്പെട്ടവര്‍ ഒഴിഞ്ഞുമാറി.
കളഭദര്‍ശനത്തിന് നിരവധി ഭക്തര്‍ എത്തുന്ന ഇവിടെ ആര്‍ക്കെങ്കിലും പെട്ടന്ന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടാല്‍ പ്രാഥമിക ചികിത്സ നല്കാന് പോലും സാധിക്കില്ല. ഭക്തരുടെ ശരീര ഊഷ്മാവ് നോക്കാന്‍ മാത്രമെ ഇപ്പോള്‍ ഇരിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് സാധിക്കുകയുള്ളു. ആരോഗ്യ വകുപ്പിന്റെ ഉത്തരവദിത്വമില്ലായ്മക്കെതിരെ ഭക്തര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഹെല്‍ത്ത് സെന്ററില്‍ എത്തി അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരാരും ജീവനക്കാരും ടൂര്‍ പോയി എന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: